Tasty Sweet Filling Snack Recipe : വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം ഇതിന്റെ ഉള്ളിൽ വച്ചിരിക്കുന്ന ഫിലിംഗ് ഒന്നു കൊണ്ട് മാത്രം പലഹാരം തീരുന്ന വഴി അറിയില്ല ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആറ് നേന്ത്രപ്പഴം എടുക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക.
ശേഷം ചെറിയ കഷണങ്ങളാക്കി നേന്ത്രപ്പഴം മുറിച്ച് അതിലേക്ക് ചേർത്തുകൊടുത്ത വഴറ്റിയെടുക്കുക. അതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്തു കൊടുക്കുക രണ്ട് ടീസ്പൂൺ നട്ട്സ് ചേർത്തു കൊടുക്കുക. അതോടൊപ്പം രണ്ട് കപ്പ് നാളികേരം ചിരകിയതും ചേർത്തു കൊടുക്കുക മൂന്ന് നാല് ടീസ്പൂൺ പഞ്ചസാര എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നന്നായി തന്നെ വഴറ്റിയെടുക്കുക എല്ലാം നല്ലതുപോലെ മിക്സ് ആയി വന്നതിനുശേഷം പകർത്തി വയ്ക്കുക. ചെറുതായി ചൂട് മാറി വരുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ച് ഉടച്ച് എടുക്കുക. അതിനുശേഷം ചെറിയ പാകത്തിനുള്ള ഉരുളകളായി ഉരുട്ടിയെടുക്കുക അത് കഴിഞ്ഞ് കട്ട്ലൈറ്റിന്റെ വലുപ്പത്തിൽ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി മറ്റൊരു പാത്രത്തിൽ ഒന്നര കപ്പ് മൈദ ഒന്നര കപ്പ് അരിപ്പൊടി അര ടീസ്പൂൺ ഏലക്കാപ്പൊടി ഒരു നുള്ള് ബേക്കിംഗ് സോഡയോ മൂന്നു ടീസ്പൂൺ ദോശമാവോ ചേർത്തു കൊടുക്കു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു കപ്പ് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിക്കുക. പഴംപൊരിയുടെ മാവിന്റെ പരുവം ആകണം അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ഉരുളകളും മാവിലേക്ക് പൊതിഞ്ഞ് ചൂടായി എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കാവുന്നതാണ്. Credit : Fathimas curryworld