സ്ത്രീകളുടെ ശരീരത്തിൽ കാൻസർ ഉണ്ടാകുന്നതിനു മുൻപ് തന്നെ ചില ലക്ഷണങ്ങൾ കാണിക്കും അത് കൃത്യമായി മനസ്സിലാക്കി ആരംഭത്തിൽ തന്നെ ചികിത്സ നടത്താൻ സാധിക്കുകയാണെങ്കിൽ ക്യാൻസർ രോഗത്തെ ആദ്യമേ തന്നെ ഇല്ലായ്മ ചെയ്യാൻ സാധിക്കും. നമുക്കറിയാം ക്യാൻസർ ഉണ്ടായാൽ എന്തെല്ലാം ബുദ്ധിമുട്ടുകൾ ആണ് നേരിടേണ്ടി വരുക എന്നത് അതുകൊണ്ടുതന്നെ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ ചികിത്സ നടത്തുവാൻ എല്ലാവരും ശ്രദ്ധിക്കുക ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
ഒന്നാമത്തെ ലക്ഷണം മാറിടത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. ചിലപ്പോൾ സംഭവിക്കുന്ന വീക്കം ചുവന്ന രീതിയിലോ ചർമ്മത്തിൽ ഏതെങ്കിലും മാറ്റമോ ഉണ്ടെങ്കിൽ ഉടനെ ഡോക്ടറെ സമീപിച്ച് പരിശോധിക്കുക. രണ്ടാമത്തെ ലക്ഷണം ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിതമായ രക്തസ്രാവം. ആർത്തവ ദിനങ്ങൾ കടന്നുപോയതിനുശേഷം അമിതമായ രക്തസ്രാവമാണ് ഉണ്ടാകുന്നത്.
എങ്കിൽ ഗർഭപാത്രത്തെ ബാധിക്കുന്ന എന്തെങ്കിലും ക്യാൻസറിന്റെ സൂചനയായിരിക്കും അത് ഉടനെ ഡോക്ടറെ സമീപിക്കുക. അടുത്ത ലക്ഷണം മലമൂത്ര സമയത്ത് ഉണ്ടാകുന്ന രക്തത്തിന്റെ സാന്നിധ്യം. ചിലപ്പോൾ മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന കാൻസറിന്റെ സൂചനയായിട്ടായിരിക്കും രക്തസ്രാവം കാണപ്പെടുന്നത്. അടുത്ത ലക്ഷണം ഭക്ഷണം കഴിക്കുമ്പോൾ അത് വിഴുങ്ങുന്നതിന് ഉണ്ടാകുന്ന ബുദ്ധിമുട്ട്.
ഉടനെ തന്നെ വൈദ്യ പരിശോധന നടത്തേണ്ടതാണ് ചിലപ്പോൾ തൊണ്ടയിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം അത്. അമിതമായ ശർദ്ദിയും പെട്ടെന്ന് ഉണ്ടാകുന്ന ഭാരം കുറവും ശ്രദ്ധിക്കേണ്ടതാണ് വയറ്റിൽ ഉണ്ടാകുന്ന ക്യാൻസറിന്റെ സൂചനയാണ് ഇത്. ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ നടത്തേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Kairali health