ഒരു കഷണം തക്കാളി ഉപയോഗിച്ചുകൊണ്ട് നമ്മുടെ സൗന്ദര്യം വീണ്ടെടുക്കാൻ സാധിക്കും. ഇപ്പോൾ ചൂടുള്ള കാലാവസ്ഥ ആണല്ലോ അതുകൊണ്ടുതന്നെ മുഖത്തും ശരീരത്തും കറുപ്പും കരിവാളിപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരം സംരക്ഷിക്കേണ്ടതുമാണ്. ഇതിനുവേണ്ടി ഒരുപാട് പൈസ ചിലവാക്കേണ്ട ആവശ്യം ഒന്നും തന്നെയില്ല വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ മാത്രം മതി.
ആദ്യം തന്നെ ഒരു ഉരുളൻ കിഴങ്ങിന്റെ പകുതി എടുക്കുക ശേഷം അത് ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കുക അതുകഴിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത നല്ലതുപോലെ അരച്ചെടുക്കുക അടുത്തതായി അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക. അതിലേക്ക് ഒരു പകുതി നാരങ്ങാനീര് പിഴിഞ്ഞത് ചേർക്കുക ശേഷം ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക ഇത് ഒരു പേസ്റ്റ് പരുവത്തിൽ തയ്യാറായി കിട്ടണം അതുകൊണ്ട് ആവശ്യത്തിനനുസരിച്ച് കടലമാവ് ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാം യോജിച്ചു കഴിഞ്ഞതിനുശേഷം നിങ്ങൾക്കിത് മുഖത്തും ശരീരത്തിൽ എല്ലാ ഭാഗത്തും തന്നെ തിരിച്ചു കൊടുക്കാവുന്നതാണ്.
ഇവിടെയെല്ലാം ആണോ കറുപ്പും കരുവാളിപ്പ് ഉള്ളത് അവിടെയെല്ലാം തേച്ചു കൊടുക്കുക നല്ലൊരു റിസൾട്ട് തന്നെ നിങ്ങൾക്ക് ലഭിക്കും. ഈ ചൂട് കാലത്ത് നാച്ചുറലായി നമ്മുടെ ശരീരം സംരക്ഷിക്കാൻ ഇതുപോലെയുള്ള കാര്യങ്ങൾ എല്ലാവരും തന്നെ ചെയ്യുക. ഒരു പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video vredit : Diyoos happy world