എന്താ രുചി. ഇറച്ചി കറി പോലും തോറ്റുപോകും ഈ കറിയുടെ മുന്നിൽ. | Making Of Tasty Potato Masala Curry

Making Of Tasty Potato Masala Curry : ഉരുളൻകിഴങ്ങ് ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു കറി ഉണ്ടാക്കിയാലോ ഇറച്ചി കറിയുടെ രുചിയിൽ ഇനി ഉരുളൻ കിഴങ്ങ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നാല് ഉരുളൻ കിഴങ്ങ് എടുത്താൽ മീഡിയം വലുപ്പത്തിൽ അരിഞ്ഞതിനു ശേഷം പുഴുങ്ങി എടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക .

ശേഷം പുഴുങ്ങി വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് അതിലേക്കിട്ട് നല്ലതുപോലെ വറുത്തെടുക്കുക നിറമെല്ലാം മാറി വരുമ്പോൾ കോരി മാറ്റുക ശേഷം അതേ പാനിലേക്ക് ഒരു ടീസ്പൂൺ ജീരകം മൂന്ന് ഏലക്കായ മൂന്ന് ഗ്രാമ്പു ഒരു ചെറിയ കഷണം കറുവപ്പട്ട എന്നിവ ചേർത്ത് കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

വഴന്നു വരുമ്പോൾ അതിലേക്ക് മൂന്ന് പച്ചമുളക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്തു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കിക്കൊടുക്കുക.

ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക തിളച്ചു വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഉരുളക്കിഴങ്ങ് നല്ലതുപോലെ യോജിച്ച് വരേണ്ടതാണ് ശേഷം ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക.10 മിനിറ്റിനു ശേഷം തുറന്നു നോക്കുക എന്നെല്ലാം തെളിഞ്ഞു പാകമാകുമ്പോൾ ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്താം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *