ഒരു വീടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് വീടിന്റെ പൂജാമുറി അല്ലെങ്കിൽ വിളക്ക് കത്തിക്കുന്ന ഇടം എന്നുള്ളത് ക്ഷേത്രതുല്യമായിട്ടാണ് ഈ ഇടത്തെ കണക്കാക്കുന്നത് അതിന്റെ കാര്യം ആ ഭാഗത്താണ് നമ്മൾ നിത്യേന ഉപാസിക്കുന്ന നാമജപങ്ങളോടുകൂടി പ്രാർത്ഥിക്കുന്നത് എവിടെ നിന്നാണ് നാമജപങ്ങളോടുകൂടി പ്രാർത്ഥന നടത്തുന്നുവോ അവിടെ ഈശ്വരന്റെ സാന്നിധ്യം ഉണ്ടാകും എന്നതാണ് വിശ്വാസം. നമ്മൾ പ്രാർത്ഥിക്കുമ്പോഴും അല്ലായിരിക്കുമ്പോഴും എല്ലാം ഭഗവാന്റെയും വരുത്തുപോക്ക് ഉള്ള സ്ഥലമാണ് പൂജാമുറി.
അതുകൊണ്ടാണ് പൂജാമുറി ഒരിക്കലും അലങ്കോലമായി കിടക്കരുത് എന്ന് പറയുന്നത്. അതുപോലെ തന്നെ പൂജാമുറിയിൽ ചില വസ്തുക്കൾ നമ്മൾ സ്ഥിരമായി സൂക്ഷിക്കേണ്ടതുണ്ട് അവ ഏതൊക്കെയാണ് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ വസ്തു മയിൽപീലിയാണ് പൂജാമുറിയിലോ അല്ലെങ്കിൽ ശ്രീകൃഷ്ണന്റെ ചിത്രം രൂപമോ ഇരിക്കുന്നതിന് പിറകിലായി മയിൽപീലി സൂക്ഷിക്കാവുന്നതാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ചിത്രങ്ങൾ എന്നു പറയുന്നത്. ഒരു ശിവ കുടുംബചിത്രം ഉണ്ടായിരിക്കണം. അതുപോലെ ഗണപതി ഭഗവാന്റെ ചിത്രം ലക്ഷ്മി ദേവിയുടെ ചിത്രം ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം. അതുപോലെ നെയ്യ് പൂജാമുറിയിൽ സൂക്ഷിക്കേണ്ടത് വളരെ നല്ലതാണ്. മറ്റൊന്നാണ് ഗംഗാജലം. വളരെ ശ്രേഷ്ഠമായിട്ടുള്ളതാണ് ഗംഗാ ജലം.
അടുത്ത വസ്തുവാണ് ശംഖ് ലക്ഷ്മി സാന്നിധ്യമുള്ള വസ്തുവാണ് നിർബന്ധമായ പൂജാമുറി സൂക്ഷിക്കേണ്ട ഒന്നാണ്. അതുപോലെ മറ്റ് പ്രധാനപ്പെട്ട ഒന്നാണ് വിശുദ്ധ ഗ്രന്ഥങ്ങൾ. അതുപോലെ തന്നെ മൃഗത്തിന്റെ തോല് ഉപയോഗിച്ചുകൊണ്ടുള്ള ഒരു വസ്തുക്കളും പൂജാമുറിയിൽ വയ്ക്കാൻ പാടില്ല അതുപോലെ തൂവലുകൾ വയ്ക്കാൻ പാടില്ല അതുപോലെ തന്നെ കീറിയ ചിത്രങ്ങളോ ചെറിയ പൊട്ടലുകൾ കാണുന്ന ദൈവത്തിന്റെ രൂപങ്ങളോ ഒന്നും തന്നെ വയ്ക്കാൻ പാടുള്ളതല്ല. ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.. Credit : Infinite stories