Making Of Instant Curd Curry ; വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു കറി ഉണ്ടാക്കണമെങ്കിൽ ഇതുപോലെ നിങ്ങൾ തയ്യാറാക്കി നോക്കൂ തൈര് വീട്ടിലുണ്ടെങ്കിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ കറിയാണ് ഇത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി നല്ല കട്ടിയുള്ള തൈര് തന്നെ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ശേഷം അത് ഒരു സ്പൂൺ വെച്ച് ചെറുതായി മിക്സ് ചെയ്യുക. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.
ശേഷം കുറച്ചു മല്ലിയിലയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക അടുത്തതായി ആരോ തുള്ളി ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത് നല്ലതുപോലെ മൂപ്പിക്കുക.
ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക സവാള നല്ലതുപോലെ വഴന്നു വരേണ്ടതാണ് അതിനുശേഷം ഒരു തക്കാളി കനം കുറഞ്ഞു ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി നല്ലതുപോലെ ഉടയുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി .
ആവശ്യത്തിന് ഉപ്പ് കുറച്ച് കായപ്പൊടി രണ്ട് വറ്റൽ മുളക് എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഇതിലേക്ക് കുറച്ച് കറിവേപ്പില ചെറുതായി അരിഞ്ഞ് ചേർക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന തൈരിലേക്ക് ഇത് ഒഴിച്ച് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കറി ഇതാ റെഡി. Credit : Shamees kitchen