ഒരുപാട് ആളുകളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് അലർജി. അലർജി എന്നാൽ വിവിധ പദാർത്ഥങ്ങളോടും പ്രോട്ടീനുകളോടും ശരീരത്തിന്റെ അമിതമായിട്ടുള്ള പ്രതിരോധ പ്രവർത്തനമാണ് അലർജി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അലർജി ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ഒന്നാണ്. കണ്ണിനെ ബാധിക്കുമ്പോൾ കണ്ണിൽ ചൊറിച്ചിൽ ഉണ്ടാവുക ചുവപ്പ് നിറം ഉണ്ടാവുക നീര് വരുക കണ്ണ് തടിച്ചു പൊന്തുക എന്നിവ ഉണ്ടാകും. തൊലിയെ ബാധിക്കുകയാണെങ്കിൽ ചൊറിച്ചിൽ ഉണ്ടാകുന്നു.
ചിലർക്ക് ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ ചൊറിഞ്ഞ് തടിച്ചു പൊന്തുന്നതായി കാണാറുണ്ട്. അലർജി പ്രധാനമായും ബാധിക്കുന്ന അവയവമാണ് ശ്വാസകോശം. വിട്ടുമാറാത്ത തുമ്മൽ ഇടവിട്ട് മൂക്കടപ്പ് ഉണ്ടാവുക മൂക്കിനുള്ളിൽ ചൊറിച്ചിൽ ഉണ്ടാവുക ഇതെല്ലാം അതിന്റെ ലക്ഷണമാണ്. കൂടാതെ മറ്റൊരു പ്രധാന അസുഖമാണ് ആസ്മ ശ്വാസകോശത്തെ അലർജി ബാധിക്കുമ്പോൾ ഇത് സംഭവിക്കുന്നു.
വിട്ടുമാറാതെ ജുമാ കഫക്കെട്ട് നടക്കുമ്പോൾ കിടപ്പ് വലിവ് പോലെ ഉണ്ടാവുക രാത്രി സമയത്ത് ശ്വാസ തടസ്സം എന്നിവയെല്ലാം ആസ്മയുടെ ലക്ഷണമാണ്. സാധാരണയായി രക്ത പരിശോധനയിലൂടെ അലർജി കണ്ടെത്താറുണ്ട്. അതുപോലെ തൊലിയുടെ പുറത്ത് ചെയ്യുന്ന ടെസ്റ്റുകളും ചെയ്യാറുണ്ട്. വീടിന്റെ അകത്ത് ഉണ്ടാകുന്ന പൊടികൾ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന പൊടികൾ എന്നിവയെല്ലാം പെട്ടെന്ന് അലർജി വരാനുള്ള സാധ്യത കൂടുതലാണ് .
മറ്റൊരു കാരണം വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ രോമങ്ങളിലുള്ള അലർജികളും ഉണ്ടാകും. അലർജികൾ ഉണ്ടാകാതിരിക്കാനുള്ള പ്രധാന പോംവഴി എന്ന് പറയുന്നത് നമ്മുടെ ചുറ്റുപാടുകളെ വൃത്തിയോടെ സംരക്ഷിക്കുക എന്നതാണ്. വീടിന്റെ അകത്തുള്ള പൊടിപടലങ്ങൾ പലപ്പോഴും ഇതിന് കാരണമാകാറുണ്ട്. ഭക്ഷണത്തോടുള്ള അലർജി ആണെങ്കിൽ ഏതൊക്കെ ഭക്ഷണത്തോട് ആണെന്ന് കണ്ടെത്തുകയും അവയൊക്കെ ഒഴിവാക്കുകയും ചെയ്യുക. കൃത്യമായ ചികിത്സാരീതികൾ മുൻനിർത്തി അലർജിയെ മാറ്റേണ്ടതാണ്. Credit : Arogyam