Making Of Tasty Instant Sweet Banana Snack : ചൂട് ചായയൊക്കെ ഇപ്പം കഴിക്കാൻ പഴം ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതുപോലെ രുചികരവുമാണ്. ഇത് ഉണ്ടാക്കിയെടുക്കാൻ ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക.
അതിനുശേഷം ഒരു കപ്പ് അവൽ അതിലേക്ക് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അവൻ നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ രണ്ട് നേന്ത്രപ്പഴം നല്ലതുപോലെ പഴുത്തത് ചെറിയ കഷണങ്ങളാക്കി മുറിക്കുക ശേഷം അതിലേക്ക് ചേർത്തു കൊടുക്കുക അവലും പഴവും നല്ലതുപോലെ മിക്സ് ചെയ്യുക. അടുത്തതായി മധുരത്തിന് ആവശ്യമായ അളവിൽ ശർക്കരപ്പാനി അതിലേക്ക് ചേർത്ത് കൊടുക്കുക .
വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കയ്യിൽ ഉണ്ടെങ്കിൽ ഒരു ആപ്പിൽ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം കുറച്ച് ഏലക്കാപൊടിയും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക. അടുത്തതായി മറ്റൊരു പാത്രത്തിൽ ഒരു കപ്പ് മൈദ ഒരു കപ്പ് അരിപ്പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് ഒരു മാവ് പരുവത്തിൽ തയ്യാറാക്കുക.
ശേഷം പഴത്തിന്റെ മിക്സ് ആവശ്യമുള്ള വലുപ്പത്തിൽ ആക്കി ഉരുളകളായി ഉരുട്ടുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ മൈദ മിക്സിയിൽ മുക്കി ഓരോ ഉണ്ടകളും എണ്ണയിൽ പൊരിച്ചെടുക്കുക. ഇത്ര മാത്രമേയുള്ളൂ രുചികരമായ പലഹാരം റെഡി എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Shamees kitchen