Making Of Tasty Steamed Sweet Snack : നല്ല ചൂട് വൈകുന്നേരം കഴിക്കാൻ ഒരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ. ആവിയിൽ വേവിച്ചെടുക്കാം ആരോഗ്യകരമായ ഒരു മധുര പലഹാരം ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്ന് നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം എടുത്ത ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക അടുത്തതായി ഒരു പാത്രത്തിൽ അരക്കപ്പ് വെള്ളവും ആവശ്യത്തിന് ശർക്കരയും ചേർത്ത് നന്നായി അലിയിപ്പിച്ച മാറ്റിവയ്ക്കുക .
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി ബദാം എന്നിങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചേർത്തു കൊടുക്കാം എല്ലാം ചേർത്ത് നന്നായി വഴറ്റുക ശേഷം അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന പഴം ചേർത്തുകൊടുക്കുക പഴം നല്ലതുപോലെ വെന്ത് ഭാഗമാകുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക .
ശേഷം കുറച്ച് ഏലക്കാപ്പൊടി ചേർത്തു കൊടുക്കുക. നല്ലതുപോലെ യോജിച്ച് പാകമാകുമ്പോൾ പകർത്തി വയ്ക്കുക. രണ്ടു നേന്ത്രപ്പഴം എടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ശർക്കരപ്പാനിയും ഒഴിച്ച് നല്ലതുപോലെ അരച്ച് എടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.
അതിലേക്ക് പഴത്തിന്റെ മിക്സ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു വാഴയിലെ എടുത്ത് അത് സമൂസയ്ക്ക് മടക്കുന്നത് പോലെ മടക്കിയെടുക്കുക. അതിനകത്തേക്ക് ഫില്ലിംഗ് വെച്ചു കൊടുക്കുക ശേഷം പൊതിഞ്ഞെടുക്കുക അടുത്തതായി 10 മിനിറ്റോളം ഇത് ആവിയിൽ വെച്ച് വേവിച്ചെടുക്കേണ്ടതാണ്. വാഴയിലയിൽ പൊതിഞ്ഞ് എടുക്കുന്നതുകൊണ്ട് തന്നെ ഇതിനെ വളരെ രുചികരവും ആയിരിക്കും. Video credit : Fathimas curryworld