Making Of Tasty Inji Pachadi : ഇഞ്ചിയും തൈരും വീട്ടിലുണ്ടെങ്കിൽ ഉടനെ തന്നെ ഇതുപോലെ ഒരു കറി തയ്യാറാക്കുക ഇനി വേറെ ഒരു കറിയും വീട്ടമ്മമാർ ഉണ്ടാക്കേണ്ട. ഇത് തന്നെയാണ് ധാരാളമാണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
ശേഷം അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് കാൽ കപ്പ് ഇനഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ലതുപോലെ മുഖത്ത് വരുമ്പോൾ അതിലേക്ക് 5 വറ്റൽമുളകും മൂന്ന് പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക .
ശേഷം ഇന്ത്യയുടെ നിറമെല്ലാം മാറി വരുന്ന സമയത്ത് രണ്ടു നുള്ള് ജീരകപ്പൊടി ചേർത്തു കൊടുത്ത് വീണ്ടും ഇളക്കുക അതിനുശേഷം അധികം പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് തൈരിന്റെ അളവ് നോക്കാവുന്നതാണ്. തൈര് ഒഴിച്ചാൽ പിന്നെ അധികം ചൂടാക്കാൻ പാടില്ല ചെറുതായി ചൂടാകുമ്പോൾ തന്നെ പകർത്തി വയ്ക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാൻ മറക്കല്ലേ അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെച്ച രുചിയോടെ വിളമ്പാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ കറി എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ വളരെ രുചികരമായിരിക്കും. ചോറുണ്ണാൻ ഇത് മാത്രം മതി മറ്റ് കറികളൊന്നും തന്നെ വേണ്ട. Credit : Shamees kitchen