Making Of Tasty Vattayappam : രാവിലെ ആയാലും വൈകുന്നേരം ആയാലും ഒരുപോലെ കഴിക്കാൻ വളരെ രുചികരമായ ഒരു പലഹാരമാണ് വട്ടയപ്പം. വട്ടയപ്പം നല്ലതുപോലെ സോഫ്റ്റ് ആയി പൊന്തിവരുമ്പോൾ ആയിരിക്കും അത് കഴിക്കാനും രുചി ഉണ്ടാകുന്നത്. ഇവിടെ മുത്തശ്ശി പറഞ്ഞു തന്ന പഴയ വട്ടയപ്പം കൂട്ട് റെസിപ്പി. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി 3 കപ്പ പച്ചരി വെള്ളത്തിൽ കുതിർത്ത് മിക്കുക ശേഷം വെള്ളമെല്ലാം കളഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തുക.ശേഷം മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ ഈസ്റ്റിലേക്ക് ഒരു ടീസ്പൂൺ ചൂടുവെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക അടുത്തതായി ചെയ്യേണ്ടത്. പച്ചരിയിലേക്ക് ഒരു കപ്പ് ചോറും ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്തു കൊടുക്കുക ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം കുറേശ്ശെയായി മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.അവസാനത്തെ അരക്കുന്ന സമയത്ത് കുതിർത്തു വച്ചിരിക്കുന്ന ഈസ്റ്റും ചേർത്ത് കൊടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് അടച്ചുവെച്ച് മാറ്റിവെക്കുക.
നല്ലതുപോലെ പൊന്തി വരുന്നതിനാണ് അടച്ചുവെക്കുന്നത് ശേഷം മാവ് നല്ലതുപോലെ പൊന്തിവന്നു കഴിയുമ്പോൾ വട്ടയപ്പം ഉണ്ടാക്കുന്ന ഒരു പാത്രം എടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക അതിനുശേഷം ആവിയിൽ വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. വളരെ സോഫ്റ്റ് ആയതുമായ വട്ടയപ്പം തയ്യാർ. Credit : Rathna’s kitchen