Making Of Tasty Soft wheat Puttu : രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഗോതമ്പ് പുട്ടാണ് ഉണ്ടാക്കുന്നത് എങ്കിൽ പലപ്പോഴും വീട്ടമ്മമാർക്ക് സംഭവിച്ചു പോയിട്ടുണ്ടായിരിക്കും പുട്ട് വളരെ കട്ടിയായി പോകുന്ന അവസ്ഥ. അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്നതുപോലെ ഗോതമ്പ് പൊടി കൊണ്ട് പലപ്പോഴും ഉണ്ടാക്കാൻ സാധിക്കാതെ വരാറുണ്ട് എന്നാൽ ഇനി അത്തരത്തിൽ ഒരു ബുദ്ധിമുട്ട് വേണ്ട വളരെ എളുപ്പത്തിൽ തന്നെ ഗോതമ്പ് പൊട്ടും സോഫ്റ്റ് ആയി ലഭിക്കാൻ പൊടി തയ്യാറാക്കുമ്പോൾ ഇതുകൂടി ചേർത്താൽ മതി.
ഇതിനായി 2 കപ്പ് ഗോതമ്പ് പൊടി ആദ്യം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം അതൊരു പാനിലേക്ക് ഇട്ട് പൊടി ചൂടാക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
അതിനുശേഷം അരക്കപ്പ് വെള്ളം ചേർത്ത് സാധാരണ പൊട്ടിന് പൊടി നനയ്ക്കുന്നത് പോലെ നനച്ചെടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തുക പൊട്ടിനുള്ള പൊടി തയ്യാർ. ശേഷം സാധാരണ പൊട്ട് തയ്യാറാക്കുന്നത് പോലെ പുട്ടിന്റെ കുഴലെടുത്ത് അതിലേക്ക് ആദ്യം കുറച്ച് തേങ്ങ ചിരകിയത് ചേർക്കുക.
അതിനു മുകളിലായി ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക വീണ്ടും തേങ്ങ ചിരകിയത് ചേർക്കുക വീണ്ടും ഗോതമ്പ് പൊടി ചേർക്കുക. ഈ രീതിയിൽ പുട്ട് തയ്യാറാക്കുക. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ വളരെ സോഫ്റ്റ് ആയ ഗോതമ്പ് പൊടി തന്നെ നിങ്ങൾക്ക് ഉണ്ടാക്കാം. Credit : Mia kitchen