മുഖ സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. മുഖത്തെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സാധനങ്ങൾ എന്നിവ വിപണിയിൽ ലഭ്യമാണ് പലരും അതിൽ പലതും ഉപയോഗിച്ചിട്ടും ഉണ്ടാകും. എന്നാൽ തന്നെയും വീട്ടിൽ ചെയ്യാൻ പറ്റുന്ന ഹോം റെമഡികൾ ആയിരിക്കും നമുക്ക് യാതൊരു സൈഡ് എഫക്റ്റും ഇല്ലാതെ ധൈര്യമായി ഉപയോഗിക്കാൻ പറ്റുന്നത്.
അത്തരത്തിൽ മുഖത്തെ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആദ്യം തന്നെ രണ്ട് ടീസ്പൂൺ കടലമാവ് എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ അരിപ്പൊടിയും ചേർക്കുക ശേഷം കുറച്ച് കാപ്പിപ്പൊടി ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് പാലും ചേർത്ത് പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക. എല്ലാദിവസവും രാത്രി കിടക്കുന്നതിനു മുൻപായി ഇത് മുഖത്ത് തേച്ചുപിടിപ്പിക്കുക നന്നായി ഉണങ്ങിക്കഴിഞ്ഞു കഴുകി കളയുക.
നിങ്ങൾക്ക് രാവിലെയും ഇത് ചെയ്യാവുന്നതാണ്. ഒരു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും എത്രത്തോളമാണ് നിറവ്യത്യാസം വന്നിരിക്കുന്നത് എന്ന്. മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പും എല്ലാം ഇല്ലാതായി സ്വാഭാവികമായ നിറം വീണ്ടെടുക്കുന്നതിന് ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കൂ. Credit : Grandmother tip