ഓമനത്തമുള്ള ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയുന്ന ഈ മലയാള നടിയെ ഇനിയും മനസിലായില്ലേ?

ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഈ പെൺകുട്ടിയാണ് ഇപ്പോൾ ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്തെ പ്രമുഖ നടി. മലയാളിയും നടിയുമായ പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ കാണുന്നത്. താരത്തിന്റെ ബാല്യകാലചിത്രമാണിത്. 2006 ൽ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമാലോകത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരത്തെ, 2006 ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ, നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയത്.

സിനിമാ ലോകത്തേക്ക് കടന്നു വരുന്നതിനു മുൻപ് നടി മലയാളം ചാനലിൽ അവതാരികയായും പ്രവർത്തിച്ചിട്ടുണ്ട്. ആ സമയത്താണ് ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ സഹതാരമായി പാർവതി അഭിനയരംഗത്തേക്ക് ചുവടുറപ്പിച്ചത്. സിനിമാലോകത്തേക്ക് കടന്നു വരുമ്പോൾ താരം പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. താരത്തിന്റെ മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് തുടങ്ങിയവ. യഥാർത്ഥ ജീവിതകഥയെ അനുസ്പദമാക്കി പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിലെ.

നടിയുടെ ‘കാഞ്ചനമാല’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ റിലീസ് ആയി അടുത്ത വർഷം എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നി ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പാർവതിക്ക് ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. താരത്തിന്റെ ഇന്റർവ്യൂകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. നിന്റെ നിലപാടുകളും, അഭിപ്രായങ്ങളും എവിടെയും തുറന്നുപറയാൻ താരം മടിക്കാറില്ല.വളരെ ശ്രദ്ധയോടെയാണ് താരം സിനിമകൾ ചെയ്തിരുന്നത്.

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആണ് താരം ചലച്ചിത്രലോകത്തിനു സമ്മാനിച്ചത്. പാർവതി തിരുവോത്ത് നടിയായി മാത്രമല്ല, നർത്തകിയായും അറിയപ്പെടുന്നു. തമിഴിൽ ധനുഷ് നായകൻ ആയി എത്തിയ ‘മരിയാൻ’ എന്ന ചിത്രത്തിലൂടെയാണ് പാർവതി തമിഴ് സിനിമകലോകത്തേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിനു മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. തമിഴ് സിനിമയ്ക്ക് പുറമേ, ബോളിവുഡിലും ഈ യുവനടി തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *