Making Of Tasty Achar Recipe : കല്യാണങ്ങൾക്ക് പോകുന്ന സമയത്ത് അവിടെ വിളമ്പുന്ന ഭക്ഷണങ്ങളെല്ലാം തന്നെ ഒരു പ്രത്യേക രുചിയാണ് നമ്മൾ അതുപോലെ വീട്ടിൽ ഉണ്ടാക്കാൻ നോക്കുമ്പോൾ ചിലപ്പോൾ എല്ലാം ശരിയാവുകയും എന്നാൽ മറ്റു ചിലപ്പോൾ ശരിയാകാതെ വരികയും ചെയ്യും. കല്യാണ സദ്യകളിലെല്ലാം വിളമ്പുന്ന അച്ചാറുകൾ കഴിച്ചിട്ടുണ്ടോ അവർ വളരെ കുറഞ്ഞ സമയം കൊണ്ടായിരിക്കും അതെല്ലാം ഉണ്ടാക്കിയെടുക്കുന്നത്. അതേ അച്ചാറ് ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം .
അതിനായി ആദ്യം തന്നെ ഒരു വലിയ മാങ്ങയെടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഒരു പാത്രത്തിലേക്ക് വയ്ക്കുക അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു സമയത്തേക്ക് മാറ്റിവയ്ക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ കടുക് അര ടീസ്പൂൺ ഉലുവ മുക്കാൽ ടീസ്പൂൺ ജീരകം ചേർത്ത് നല്ലതുപോലെ ചൂടാക്കുക.
അതിനുശേഷം നന്നായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക ശേഷം അതേ പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക എന്ന ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 20 വെളുത്തുള്ളി ചേർത്ത് കൊടുക്കുക വെളുത്തുള്ളി നല്ലതുപോലെ മൂത്ത് വരുമ്പോൾ മുക്കാൽ ടീസ്പൂൺ കായപ്പൊടിയും എരുവിനാവശ്യമായ മുളകുപൊടിയും ചേർത്ത് നന്നായി ചൂടാക്കുക.
മുളകുപൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് മാങ്ങ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക ശേഷംനാല് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക പൊടിച്ചു വച്ചിരിക്കുന്ന മസാലയും ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം പകർത്തി വയ്ക്കാവുന്നതാണ്. ഇത്ര മാത്രമേയുള്ളൂ എല്ലാവരും തയ്യാറാക്കു. Credit : Shamees kitchen