Making Of Tasty Fish Molly Recipe : ഇനി മീൻ കിട്ടിയാൽ ഇതുപോലെ ഫിഷ് മോളി തയ്യാറാക്കൂ. ഏത് മീൻ ഉപയോഗിച്ചുകൊണ്ടും ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഏത് മീനാണ് എടുക്കുന്നത് അത് ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കിയ പകർത്തി വയ്ക്കുക. അധികം മുള്ളുകൾ ഇല്ലാത്ത മാംസം അധികമുള്ള മീൻ എടുക്കുന്നതായിരിക്കും നല്ലത്. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിഒന്നര ടീസ്പൂൺ നാരങ്ങാനീര് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത്.
നന്നായി മസാജ് ചെയ്തതിനുശേഷം കുറച്ച് അധികം സമയം മാറ്റിവയ്ക്കുക. ശേഷം അത് ആവശ്യത്തിന് വെളിച്ചെണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുത്ത് മാറ്റുക. ശേഷം ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ ഒരു ചെറിയ കഷണം കറുവപ്പട്ട മൂന്ന് ഗ്രാമ്പൂ എന്നിവ ചേർത്ത് കൊടുക്കുക അതോടൊപ്പം നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് 7 ചുവന്നുള്ളി ചെറുതായി അരിഞ്ഞത്.
ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു തക്കാളി നാലായി മുറിച്ചത് ചേർത്ത് കൊടുക്കുക. അടുത്തതായി ഒരു തക്കാളി ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി മൂന്നു പച്ചമുളക് എന്നിവ ചേർത്താൽ ഇളക്കി യോജിപ്പിക്കുക .
പൊടിയുടെ പച്ചമണം മാറി വരുമ്പോൾ രണ്ട് കപ്പ് നാളികേര പാല് ചേർത്തു കൊടുക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. നന്നായിട്ട് വരുമ്പോൾ പുറത്തുവച്ചിരിക്കുന്ന മീനും ഒരു ടീസ്പൂൺ വിനാഗിരിയും ഒഴിച്ചു കൊടുക്കുക. ശേഷം അവസാനമായി തിളച്ച് കുറുകി ഭാഗമാകുമ്പോൾ അതിലേക്ക് അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം അപ്പോൾ തന്നെ പകർത്തി വയ്ക്കുക. Credit : Shamees kitchen