Making Of Tasty Inji Curry Recipe : നമ്മുടെ സദ്യകളിൽ ഒഴിവാക്കാൻ ആകാത്ത ഒന്നാണ് പുളിയിഞ്ചി ചില സ്ഥലങ്ങളിൽ ഇഞ്ചിപ്പുളി എന്നും ഇതിനെ പറയുന്നു. എങ്ങനെയായാലും ഇഞ്ചിപ്പുളി കഴിക്കുമ്പോൾ ആയിരിക്കും സദ്യ പൂർണമാകുന്നത്. പലപ്പോഴും വീട്ടിൽ ഉണ്ടാക്കാൻ നോക്കുമ്പോൾ അതിന്റെ പുളി കൂടി പോകുന്ന സാഹചര്യങ്ങളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകാം.
അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇല്ലാതെ എങ്ങനെയാണ് കൃത്യമായ രീതിയിൽ ഇഞ്ചിപ്പുളി തയ്യാറാക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺപാത്രം ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് നാല് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ മൂപ്പിച്ചു എടുക്കുക.
ശേഷം അതിലേക്ക് 125 ഗ്രാം ചെറുതായി അരിഞ്ഞ ഇഞ്ചി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇഞ്ചിയുടെ നിറമെല്ലാം മാറി നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ. നാലു വറ്റൽ മുളക് 2 പച്ചമുളക് ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക .
ശേഷം ആവശ്യത്തിനുള്ള മാടൻ പൊളി പിഴിഞ്ഞ വെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി തിളപ്പിക്കാൻ വയ്ക്കുക തിളച്ചു വരുന്ന സമയത്ത് ഒരു മീഡിയം വലുപ്പത്തിലുള്ള കഷണം ശർക്കര അതിലേക്ക് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക കറിവേപ്പില ചേർക്കുക നന്നായി ഗ്രേവി പരുവം ആകുമ്പോൾ പകർത്തി വയ്ക്കുക. Credit : Shamees kitchen