Making Of Tasty Egg Curry Recipe : റസ്റ്റോറന്റിൽ നിന്നെല്ലാം കഴിക്കുന്ന മുട്ടക്കറിയുടെ ടെസ്റ്റ് സാധാരണ നമ്മൾ വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടാറില്ല അതിൽ അവരൊഴിച്ച് കൂട്ടുന്നതിന് പലതരത്തിലുള്ള ചേരുവകളും ചേർക്കുന്നുണ്ടാകാം. അതെല്ലാം നമ്മൾ അറിയാതെയും പോകുന്നു എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല റസ്റ്റോറന്റിൽ ഉണ്ടാക്കുന്ന മുട്ടക്കറിയും ഇനി നമുക്ക് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ നാല് മുട്ട പുഴുങ്ങിയെടുത്ത് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് നാളികേരം ചിരകിയത് കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു സവാള ചെറുതായി അരിഞ്ഞതും.
ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഒന്നര ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക സവാള എല്ലാം വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അടച്ചുവെച്ച് വേവിക്കുക.
തക്കാളി നന്നായി വെന്ത് ഉടഞ്ഞു വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക ശേഷം തേങ്ങ നന്നായി ഇളക്കി യോജിപ്പിച്ച് ചെറുതായി വെന്തു വരുമ്പോൾ ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് മുട്ട ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ അതിലേക്ക് കുറച്ച് മല്ലിയില വിതറി കൊടുക്കുക ശേഷം ഇറക്കി വയ്ക്കുക. Video credit : Kannur kitchen