ഉണക്കമീൻ കഴിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക് ഇനി കടയിൽ നിന്നും പോയി വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ നിങ്ങൾക്ക് ഇഷ്ടമുള്ള മീൻ ഇതുപോലെ ഉണക്കമീൻ ആയി മാറ്റിയെടുക്കാം കടകളിൽ നിന്നും വാങ്ങുന്ന ഉണക്കമീൻ എത്രത്തോളം നല്ല രീതിയിൽ ഉണ്ടാക്കുന്നതാണ് എന്ന് നമുക്ക് പറയാൻ സാധിക്കില്ല എന്നാൽ വീട്ടിൽ തന്നെ ഉണ്ടാകുന്നതാണെങ്കിൽ അത് നമുക്ക് വിശ്വസിച്ച് കഴിക്കുവാനും സാധിക്കും.
അതുകൊണ്ടുതന്നെ ഒരു ഫ്രിഡ്ജ് ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് നല്ല രുചികരമായ ഉണക്കമീൻ കഴിക്കാം ഇതിനായി ആദ്യം തന്നെ ഏത് മീനാണോ നിങ്ങൾ എടുക്കുന്നത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക ശേഷം നന്നായി അടപ്പ് ഉറപ്പുള്ള ഒരു പാത്രം എടുക്കുക ശേഷം അതിലേക്ക് ആദ്യം കുറച്ച് കല്ലുപ്പ് വിതറുക.
അതിനുമുകളിലായി മീൻ നിരത്തി വയ്ക്കുക വീണ്ടും അതിനുമുകളിൽ കല്ലുപ്പ് വിതറുക വീണ്ടും മീൻ നിരത്തി വയ്ക്കുക ഈ രീതിയിൽ പാത്രം മുഴുവൻ നിറച്ചതിനുശേഷം അടച്ചു വയ്ക്കുക ശേഷം അത് ഫ്രിഡ്ജിൽ വയ്ക്കുക ഒരു ദിവസത്തിന് ശേഷം പുറത്തെടുത്ത് അതിലെ വെള്ളമെല്ലാം തന്നെ കളയുക വീണ്ടും കുറച്ച് കല്ലുപ്പ് വിതറുക.
ശേഷം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുക പിറ്റേദിവസം എടുത്ത് അതിലെ വെള്ളം കളയുക ഇതുപോലെ എല്ലാ ദിവസവും എടുത്ത് വെള്ളം ഉണ്ടെങ്കിൽ അത് കളഞ്ഞു വെക്കേണ്ടതാണ് രണ്ടുദിവസത്തിനുള്ളിൽ തന്നെ നന്നായി ഡ്രൈയായി വരുന്നത് കാണാം. ഒരു ആഴ്ച ശേഷം എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് അപ്പോഴേക്കും ഉണക്കമീൻ തയ്യാറായിരിക്കും നിങ്ങൾ ഇത് ഉപയോഗിക്കുന്നതിനു മുൻപായി ഒരു അരമണിക്കൂർ നേരത്തേക്ക് വെള്ളത്തിലിട്ടു വച്ചതിനുശേഷം മാത്രം ഉപയോഗിക്കുക. Credit : Infro tricks