Making Of Tasty Chilly Chammanthi ; രാവിലെ ബ്രേക്ക്ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും എല്ലാം ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് തയ്യാറാക്കാൻ പോകുന്നത്. ഇതു ഉണ്ടെങ്കിൽ വേറെ കറികൾ ഒന്നും തന്നെ ആവശ്യമില്ല ഈ മുളക് ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം അതിലേക്ക് 20 വറ്റൽമുളക് ചേർത്തു കൊടുക്കുക ചെറുതായി റോസ്റ്റായി വരുമ്പോൾ പകർത്തി വയ്ക്കുക അതേ പാനിലേക്ക് 30 ചെറിയ ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നന്നായി വഴറ്റിയെടുക്കുക ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻ പുളി ചേർത്തു കൊടുക്കുക .
അതോടൊപ്പം 10 വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുക്കുക അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് വറ്റൽമുളക് ചേർത്തു കൊടുക്കുക ശേഷം ഉള്ളി ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് കായപ്പൊടി നല്ലതുപോലെ അരച്ചെടുക്കുക .
ഒട്ടും തന്നെ വെള്ളം ചേർക്കാൻ പാടുള്ളതല്ല. അതിനുശേഷം പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന മുളക് റെസിപ്പിയുടെ ഇനിയും അറിയാതെ പോകല്ലേ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Shamees kitchen