കുറുമ്പനായ കുഞ്ഞു ലൂക്കയെ കൈലെടുത്ത് വിക്രം, ചിത്രങ്ങൾ വൈറൽ

നടിയായ മിയ ജോർജിനുള്ളത് പോലെ തന്നെ ആരാധകർ ഏറെയാണ് നടിയുടെ മകൻ ആയ കുഞ്ഞ് ലൂക്കക്കും. ഇപ്പോഴിതാ ലൂക്കയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അടുത്തിടെയാണ് നടി മിയ ജോർജ്, കുടുംബസമേതം താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി ഒരു ചടങ്ങിൽ പങ്കെടുത്തത്. ആ ചടങ്ങിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് നടി ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. റിലീസിനായി കാത്തിരിക്കുന്ന വിക്രം നായകനായി എത്തുന്ന തമിഴിലെ ബ്രഹ്മാണ്ഡചിത്രം ആണ് ‘കോബ്ര’. ആർ അജയ് ജ്ഞാനമുത്ത് സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രത്തിൽ നായകനായി വിക്രവും നായികയായി ശ്രീനിധി ഷെട്ടിയുമാണ് എത്തുന്നത്.

വൻതാരനിര ഉള്ള ചിത്രത്തിൽ മലയാളത്തിൽ നിന്നും പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ യുവ നടൻ ആയ റോഷൻ മാത്യൂസ്, ചിത്രത്തിൽ പ്രധാന വേഷം ചെയുന്നുണ്ട്. ഒപ്പം മലയാളി നടിയായ മിയ ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രമോഷൻ വർക്കുകൾക്ക് വേണ്ടിയാണ് മിയ ജോർജ്, തന്റെ കുഞ്ഞിനോടും ഭർത്താവിനോടൊപ്പവും വേദിയിൽ എത്തിയത്. ഒരു അവസരത്തിൽ, തമിഴ് നടൻ വിക്രം മിയയുടെ മകൻ ലൂക്കയെ കൈകളിൽ എടുക്കുകയായിരുന്നു.

ഇതിനുമുൻപ് കുറുമ്പനായ ലൂക്കയുടെ വീഡിയോ മിയ ജോർജ് പങ്കുവെച്ചിരുന്നു. നിരവധി പേരാണ് അന്ന് ആ വീഡിയോ കണ്ടത്. വിക്രം കൈകളിൽ എടുത്തപ്പോൾ, ലൂക്ക വാശിയും കുറുമ്പുമൊന്നും തന്നെ കാണിച്ചില്ല. വിക്രമിനൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയാൻ ലൂക്കക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. ഏറെസന്തോഷത്തോടെയാണ് ഈ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് മിയ ജോർജ്, ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. വിവാഹശേഷം അഭിനയത്തിലേക്ക് മടങ്ങി വരുന്ന മിയക്ക് വേണ്ടി കാത്തിരിക്കുകയാണ്.

ആരാധകരും, സിനിമാപ്രേമികളും. റിലീസിനായി കാത്തിരിക്കുന്ന ‘കോബ്ര’ എന്ന ഈ ചിത്രം ഇന്ത്യക്കകത്തും പുറത്തുമായി ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഓഗസ്റ്റ് 31, വിനായക ചതുർഥി ദിനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിനെ, സിനിമാലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 90 കോടി മുതൽമുടക്കിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. താര ത്തിന്റെ സിനിമയിലെ അരങ്ങേറ്റചിത്രം കൂടിയാണ് ഇത്‌.

 

View this post on Instagram

 

A post shared by miya (@meet_miya)

Leave a Reply

Your email address will not be published. Required fields are marked *