Making Of Tasty Traditional Mutta Rost ; വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച് തന്നെ നാടൻ രീതിയിൽ എങ്ങനെയാണ് കിടിലൻ മുട്ട റോസ്റ്റ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം ബ്രേക്ക്ഫാസ്റ്റ് ആയാലും ഉച്ചയ്ക്കും ഇത് തന്നെ മതി. ഇതിനായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഒന്നര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ ജീരകം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് നാലു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ഒരു മീഡിയ വലിപ്പത്തിലുള്ള ഇഞ്ചി ചെറുതായി ചതച്ചതും രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
ഉള്ളിയുടെ നിറമെല്ലാം മാറി വരുന്ന സമയത്ത് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് കൊടുക്കുക അതിന്റെ പച്ചമണം മാറി വരുന്ന സമയത്ത് എരുവിന് ആവശ്യമായ മുളകുപൊടിയും ചേർത്തു കൊടുക്കുക നന്നായി ഇളക്കി യോജിപ്പിക്കുക കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുക്കുക.
അതിനുശേഷംഒരു പകുതി തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അത്ര മാത്രമേ ആവശ്യമുള്ളൂ ശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഉപ്പും ചേർത്ത് തിളപ്പിക്കുക. വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഗരം മസാലയും പുഴുങ്ങിയെടുത്ത മുട്ടയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഗ്രേവി പരുവത്തിൽ വറ്റി വരുന്ന സമയത്ത് പകർത്തി വയ്ക്കാവുന്നതാണ്. Credit : Mia kitchen