പല്ലുവേദന വരുന്ന സമയത്ത് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലപ്പോഴും നമ്മൾ മരുന്ന് കഴിക്കാറുണ്ടല്ലോ എന്നാൽ മരുന്നു കഴിക്കാതെ തന്നെ പല്ലുവേദന നമുക്ക് മാറ്റാൻ സാധിക്കും പലപ്പോഴും ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ വരെ പല്ലുവേദന ഉണ്ടാകുമ്പോൾ സംഭവിക്കാം പല്ലുവേദന അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല അതുകൊണ്ട് ചെറിയ കുട്ടികൾക്ക് പോലും ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു പ്രതിവിധിയാണ് പറയാൻ പോകുന്നത്.
ഇതിനായി നമ്മുടെ വീട്ടിൽ എല്ലാമുള്ള ഒരു ഇല മാത്രം മതി. പേരക്ക ഇലയാണ് ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത്. വെറുതെയല്ല ഇതിനെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉള്ളത്. രാവിലെ പേസ്റ്റ് ഉപയോഗിച്ച് പല്ലു തേക്കുന്നതിന് പകരം ആയി ഈ ഇല ഉപയോഗിച്ചുകൊണ്ട് പല്ല് തേച്ചു കൊടുക്കുകയാണ് എങ്കിൽ നല്ല നിറം വെക്കുന്നതായിരിക്കും.
വേദന ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് കുറച്ച് പേര ഇല ഇട്ടു കൊടുക്കുക നല്ലതുപോലെ തിളപ്പിക്കുക വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുന്നതുവരെ തിളപ്പിക്കേണ്ടതാണ് അതിനുശേഷം ഒരു ഗ്ലാസിലേക്ക് മാറ്റി വയ്ക്കുക. ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാവരും പല്ലുവേദന വരുന്ന സമയത്ത് ചെറിയ ചൂടോടുകൂടി തന്നെ കവിൾ കൊള്ളുക എവിടെയാണ് വേദന ഉള്ളത് അവിടെ വെള്ളം പിടിച്ചു വയ്ക്കുക നിങ്ങൾ ഇത് അരമണിക്കൂർ നേരത്തേക്ക് വായിൽ ഈ വെള്ളം പിടിച്ചു വയ്ക്കേണ്ടതാണ് അതിനുശേഷം തുപ്പികളയാവുന്നതുമാണ്. വളരെ എളുപ്പത്തിൽ തന്നെ വേദനയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. Credit : Vijaya media