Making Of Crispy Milk Biscuits : ഇനി ആരും തന്നെ ബിസ്ക്കറ്റ് പുറത്ത് നിന്നും വാങ്ങേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം ഇതിനായി ഫ്രൈ പാൻ മാത്രം മതി. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി 5 ടീസ്പൂൺ കോൺഫ്ലവർ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് നാല് ടീസ്പൂൺ മൈദ പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ പാൽപ്പൊടി ചേർക്കുക. ശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ചെറുതായി ലൂസായി വരുമ്പോൾ ആവശ്യത്തിന് മൈദ ചേർത്ത് കൊടുക്കുക നല്ലതുപോലെ ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം ഒരേ വലിപ്പത്തിലുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം അത് വട്ടത്തിൽ പരത്തിയെടുക്കുക. കനം കുറഞ്ഞ പോകാൻ പാടില്ല.
അതിനുശേഷം ഒരു പാൻ നന്നായി ചൂടാക്കി എടുക്കുക. നല്ലതുപോലെ ചൂടായി വരുമ്പോൾ മറ്റൊരു പാൻ എടുത്ത് അതിനു മുകളിലായി തയ്യാറാക്കി വെച്ച ഓരോ ബിസ്ക്കറ്റ് വെച്ചു കൊടുക്കുക. ശേഷം ചൂടായ പാനിനു മുകളിൽ വച്ച് അടയ്ക്കുക. ഒരു 10 15 മിനിറ്റ് തന്നെ നല്ലതുപോലെ ബിസ്ക്കറ്റ് ആയി വരുന്നതാണ്. എല്ലാവരും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. Credit : Mia kitchen