Making Of Crispy Aval Pakkoda : വൈകുന്നേരം നല്ല ചൂട് ചായ നിങ്ങൾ പലഹാരം ഒന്നും ഉണ്ടാക്കിയില്ലേ എങ്കിൽ ഇതാ ഇതുപോലെ തയ്യാറാക്കു. ആദ്യം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് അരടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ജീരകപ്പൊടി അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ ഗരം മസാല കായപ്പൊടി .
ആവശ്യത്തിന് കറിവേപ്പില അതിനുശേഷം ഒരു കപ്പ് അവൽ ചേർക്കുക വെള്ളം അവൽ എടുക്കുന്നതായിരിക്കും നല്ലത്. അതോടൊപ്പം തന്നെ മൂന്ന് ടീസ്പൂൺ കടലമാവ് മൂന്ന് ടീസ്പൂൺ അരിപ്പൊടിയും ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക മിക്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്. പക്കോട തയ്യാറാക്കുന്ന രൂപത്തിൽ മാവ് തയ്യാറാക്കുക.
അതിനുശേഷം ഇത് പൊരിച്ചെടുക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒരു പാനിൽ ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക മുക്കി പൊരിക്കാൻ ആവശ്യമായ എണ്ണ എടുക്കുക അതിനുശേഷം എണ്ണ ചൂടാകുമ്പോൾ തയ്യാറാക്കിയ മാവിൽനിന്നും എത്ര വലുപ്പത്തിലാണോ നിങ്ങൾക്ക് പക്കോട ആവശ്യമുള്ളത് ആ വലുപ്പത്തിലുള്ള മാവ് എടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക .
ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക മീഡിയം തീയിൽ തന്നെ പൊരിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക എങ്കിൽ മാത്രമേ ഉള്ളിലെല്ലാം നല്ലതുപോലെ വെന്തു വരികയുള്ളൂ. അതിനുശേഷം പകർത്തി വയ്ക്കാം. Credit : Shamees kitchen