കുട്ടികൾക്ക് ഇഷ്ടപ്പെട്ട കുറു കുറേ ഇനി പുറത്തു നിന്നും വാങ്ങേണ്ട. വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കു. | Making Of Tasty Vendakka Fry

Making Of Tasty Vendakka Fry : ചെറിയ കുട്ടികൾക്കെല്ലാം തന്നെ കടകളിൽ കിട്ടുന്ന പലതരത്തിലുള്ള ചിപ്സുകൾ കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും എന്നാൽ അത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ് നമ്മൾ വീട്ടിൽ തന്നെ പാചകം ചെയ്യുന്ന ഭക്ഷണമാണ് കുട്ടികൾക്ക് കൂടുതൽ കൊടുക്കേണ്ടത് എങ്കിലും അവരത് ആഗ്രഹിക്കും അതുകൊണ്ട് പലപ്പോഴും അത് വാങ്ങിക്കൊടുക്കുകയാണ് പതിവ് എന്നാൽ ഇനി കുട്ടികൾ ഇഷ്ടപ്പെട്ട പലഹാരങ്ങൾ എല്ലാം വീട്ടിൽ വളരെ ഹെൽത്തിയായി തയ്യാറാക്കാം.

വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി കൊടുക്കൂ അവർക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി വെണ്ടയ്ക്ക എടുത്ത് നീളത്തിൽ കനം കുറഞ്ഞ അരിയുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം അതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക .

അതോടൊപ്പം തന്നെ എരുവിന് ആവശ്യമായ മുളകുപൊടിയും ആവശ്യത്തിന് മഞ്ഞൾപൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ ചാട്ട മസാല ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് കാൽ ടീസ്പൂൺ ജീരകപ്പൊടി ഒരു ടീസ്പൂൺ കടലമാവ് ഒരു ടീസ്പൂൺ കോൺഫ്ലവർ എല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക നിങ്ങൾക്ക് ആവശ്യമെങ്കിൽ വളരെ കുറച്ചു മാത്രം വെള്ളം തെളിച്ച് കൊടുക്കുക.

മസാല നന്നായി തന്നെ വെണ്ടയ്ക്കയിലേക്ക് പൊതിഞ്ഞു വരേണ്ടതാണ് ശേഷം ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ വെണ്ടയ്ക്ക ഓരോന്നായി എടുത്ത് എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. വെണ്ടയ്ക്കകൾ കട്ട പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ പലഹാരം ഇന്ന് തന്നെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കു. Credit : Sheeba’s recipes

Leave a Reply

Your email address will not be published. Required fields are marked *