ഓണം വരവായ്… വൃദ്ധിയുടെ ഓണചിത്രങ്ങൾ വൈറൽ!!

മലയാള സിനിമാലോകത്ത് നിന്നും പ്രിയപ്പെട്ട താരങ്ങളുടെ ഓണവിശേഷങ്ങൾ എത്തുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന ഓണവിശേഷങ്ങളുമായി താരങ്ങൾ എത്തുമ്പോൾ, കൂട്ടത്തിൽ തന്റെ ഓണവിശേഷങ്ങളുമായി എത്തുകയാണ് ഈ ബാല താരം. ഒരു ഡാൻസ് വീഡിയോയിലൂടെ വളരെ വേഗം പ്രശസ്തയായ താരമാണ് വൃദ്ധി വിശാൽ. ടെലിവിഷൻ സീരിയൽ നടനായ അഖിൽ ആനന്ദിന്റെ വിവാഹചടങ്ങിൽ വൃദ്ധി അവതരിപ്പിച്ച ഡാൻസ്, നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

നിലവിൽ ബാലതാരമായും, ഡാൻസർ ആയും, മോഡൽ ആയും സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന താരം കൂടിയാണ് വൃദ്ധി. നിരവധി ആരാധകരാണ് വൃദ്ധിയെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. ഇപ്പോഴിതാ, ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. വൃദ്ധിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. ഈ വർഷത്തെ ഓണം വരവായ് എന്ന് അറിയിച്ചുകൊണ്ട് ഉള്ള ചിത്രങ്ങൾ ആണ് താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെക്കുന്നത്.

ക്രീം നിറത്തിലുള്ള പട്ടുപാവാട ധരിച്ചാണ് വൃദ്ധി ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്. വിശാലമായ പാടത്ത് പുൽതകിടിനെ നോക്കി ഇരിക്കുന്ന വൃദ്ധിയുടെ ചിത്രത്തിന് നിരവധി പേർ ലൈക്‌ ചെയ്തിട്ടുണ്ട്. ഓണാശംസകളുമായി നിരവധി ആരാധകരും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. യുവ ഫോട്ടോഗ്രാഫർ ആയ ഷൈൻ സി വി ആണ് വൃദ്ധിയുടെ ഏറ്റവും പുതിയ ഈ ചിത്രങ്ങൾ എടുത്തത്. ഡാൻസ് വീഡിയോകളിലൂടെയും, ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെയും, നിരവധി ആരാധകരെ സ്വന്തമാക്കിയ വൃദ്ധി, മലയാളം സീരിയലിൽ അടക്കം അഭിനയിച്ചു കഴിഞ്ഞു.

സാറാ’സ് എന്ന സിനിമയിലൂടെ, മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ കുഞ്ഞു താരം. പിന്നീട് പ്രിത്വിരാജ് നായകൻ ആയി എത്തിയ കടുവയിലും വൃദ്ധി അഭിനയിച്ചിട്ടുണ്ട്. ആരെയും മനം മയക്കുന്ന കുസൃതി നിറഞ്ഞ മുഖമാണ് വൃദ്ധിയുടേത്. അതുകൊണ്ട് തന്നെ വൃദ്ധിയ്ക്ക് ആരാധകർ ഏറെയാണ്. വിശാൽ കണ്ണനും, ഗായത്രിയുമാണ് വൃദ്ധിയുടെ മാതാപിതാക്കൾ. വൃദ്ധിക്ക് ഒരു അനിയൻ കൂടി ഉണ്ട്. വൃദ്ധിയുടെ പുതിയ ചിത്രങ്ങൾക്കും വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

Leave a Reply

Your email address will not be published. Required fields are marked *