Making Of Tasty Egg Masala Curry : രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ കഴിക്കുവാനും ചോറിന്റെ കൂടെ കഴിക്കുവാനും കിടിലൻ രുചിയിൽ നമുക്കൊരു മുട്ടക്കറി തയ്യാറാക്കിയാലോ. വളരെ രുചികരമായ മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ നാല് മുട്ട പുഴുങ്ങി എടുത്തു മാറ്റി വയ്ക്കുക ശേഷം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ആരും കശുവണ്ടി ചേർത്ത് പൊടിച്ചെടുക്കുക .
അതിലേക്ക് മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ പെരുംജീരകം മൂന്ന് വറ്റൽ മുളക് എന്നിവ ചേർത്ത് മൂപ്പിക്കുക ശേഷം ഒരു സവാള അരച്ചെടുത്തത് ചേർത്തു കൊടുക്കുക.
ശേഷം നന്നായി വഴറ്റി എടുക്കുക. അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് മൂന്ന് പച്ചമുളകും ചേർത്തു കൊടുക്കുക കറിവേപ്പില ചേർക്കുക ശേഷം സവാള നന്നായി വഴറ്റിയെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക രണ്ട് തക്കാളി ചേർക്കുക കുറച്ചു മല്ലിയില ചേർക്കുക. ഇവയെല്ലാം നല്ലതുപോലെ വെന്ത് ഭാഗമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും രണ്ട് ടീസ്പൂൺ മുളകുപൊടി .
എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് അതിലേക്ക് രണ്ട് മിനിറ്റ് വേവിക്കുക. ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും പുഴുങ്ങി വച്ചിരിക്കുന്ന മുട്ടയും ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. വീണ്ടും ഒരു അഞ്ചു മിനിറ്റ് നന്നായി വേവിക്കുക അതിനുശേഷം പകർത്തി വയ്ക്കാം. Credit : Sheeba’s recipes