Making Of Tasty Mango Coconut Curry : പച്ചമാങ്ങ കിട്ടുന്ന സമയത്ത് അത് ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇതിനായി നമുക്ക് വേണ്ടത് രണ്ട് പച്ചമാങ്ങ എടുത്ത് നീളത്തിൽ മീഡിയം വലിപ്പത്തിൽ അരിഞ്ഞെടുക്കുക അടുത്തതായി ഒരു മൺചട്ടിയിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞതും .
കുറച്ച് ഒരു മീഡിയം വലിപ്പത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞതും നാല് പച്ചമുളക് ചേർത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ദേഷ്യം അതിലേക്കൊരു ടീസ്പൂൺ മഞ്ഞൾ പൊടി ടീസ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ഒന്നര ടീസ്പൂൺ വിനാഗിരി ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക.
ശേഷം അതിലേക്ക് എടുത്തു വച്ചിരിക്കുന്ന മാങ്ങയും ചേർത്ത് കൊടുക്കുക അതുകഴിഞ്ഞ് തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത രണ്ടാം പാൽ രണ്ട് കപ്പ് ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക പച്ചമാങ്ങ എല്ലാം നല്ലതുപോലെ വെന്ത് ഭാഗമായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക .
അതുകഴിഞ്ഞ് ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക ശേഷം പകർത്തി വയ്ക്കുക അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടാകുമ്പോൾ കടുക് വറ്റൽ മുളക് കറിവേപ്പില ചേർത്ത് വറുത്ത് കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. രുചികരമായ പച്ചമാങ്ങ കറി തയ്യാർ. Credit : Lillys natural tip