Making Of Tasty Leaf Halwa : വാഴയില ഉപയോഗിച്ചുകൊണ്ട് ഹൽവ തയ്യാറാക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ ഇതാ കണ്ടോളൂ. ഇതിനുവേണ്ടി ഒരു വാഴയിലെടുത്ത് അതിന്റെ ഇലകൾ മാത്രം ചെറിയ കഷണങ്ങളാക്കി അരിയുക. ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം മറ്റൊരു പാത്രത്തിലേക്ക് വെള്ളം മാത്രം അരിച്ചു മാറ്റുക അതിലേക്ക് കുറച്ചു കൂടി വെള്ളം ചേർത്ത് ലൂസാക്കുക. ശേഷം അതിലേക്ക് 150 ഗ്രാം കോൺഫ്ലവർ ചേർത്തു കൊടുക്കുക.
അതോടൊപ്പം മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി ഒരു പാൻ ചൂടാക്കിയ അതിലേക്കു ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുക്കുക. അതിനുശേഷം അതിലേക്ക് കലക്കി വച്ചിരിക്കുന്ന വാഴയില ജ്യൂസ് അതിലേക്ക് ഒഴിച്ച് കൊടുക്കുക ശേഷം കൈവിടാതെ ഇളക്കി കൊടുക്കുക .
ഒട്ടും തന്നെ കൈവിടാൻ പാടുള്ളതല്ല. ഇളക്കി കൊടുക്കുന്നതോറും നന്നായി കട്ടിയായി വരുന്നതായിരിക്കും. ഒരു മീഡിയം അളവിൽ കട്ടിയാകുമ്പോൾ അതിലേക്ക് കുറച്ച് ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക മധുരം ആവശ്യമാണെങ്കിൽ കുറച്ചുകൂടി പഞ്ചസാര ചേർത്തു കൊടുക്കാവുന്നതാണ് ശേഷം നന്നായി കട്ടിയായി ഹലുവയുടെ ഭാഗമാകുമ്പോൾ അതിലേക്ക് നെയ്യിൽ വറുത്തെടുത്ത കുറച്ച് കശുവണ്ടി മുന്തിരി എന്നിവ ചേർത്ത് കൊടുക്കാവുന്നതാണ്.
അതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ നെയ്യ് ചേർത്ത് കൊടുക്കാവുന്നതാണ് പാത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ മറ്റൊരു പാത്രത്തിൽ കുറച്ച് നെയ്യ് തടവിയതിന് ശേഷം അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക. ആ നന്നായി തണുത്തതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് പകർത്താവുന്നതാണ്.credit : Lillys natural tips