നമ്മൾ ഹോട്ടലുകളിൽ നിന്നെല്ലാം ഇഡലി കഴിക്കാറില്ല വീട്ടിൽ തയ്യാറാക്കുന്നതുപോലെയാണോ അവിടെനിന്നും നമ്മൾ കഴിക്കാറുള്ളത് വളരെ സോഫ്റ്റ് ആയിരിക്കും. നമ്മൾ എത്ര തന്നെ വീട്ടിൽ അതുപോലെ തയ്യാറാക്കാൻ നോക്കിയാലും ചിലപ്പോൾ ഉണ്ടാക്കാൻ കഴിയുന്നവരില്ല അത് ശരിയായ രീതിയിൽ മാവ് തയ്യാറാക്കാത്തത് കൊണ്ടാണ് സംഭവിക്കുന്നത് എന്നാൽ ഇനി അതിന്റെ പ്രശ്നമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇഡലിയുടെ മാവ് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായി ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ.
ആദ്യം ചെയ്യേണ്ട കാര്യം മൂന്നര ഗ്ലാസ് പച്ചരി വെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക അതോടൊപ്പം തന്നെ അര ഗ്ലാസ് ഉഴുന്നും നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക നന്നായി കുതിർന്നു തന്നെ വരേണ്ടതാണ്. അതിനുശേഷം ഇത് അരയ്ക്കാൻ നമ്മൾ എടുക്കുന്നത് ഗ്രൈൻഡറാണ് മിക്സിയിൽ അരയ്ക്കുന്നതിനേക്കാൾ ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ ഉള്ള ഗുണം എന്താണെന്ന് വെച്ചാൽ പെട്ടെന്ന് അറിഞ്ഞു കിട്ടുക.
എന്ന് മാത്രമല്ല മാവ് അരയ്ക്കുമ്പോൾ തന്നെ നല്ലതുപോലെ പൊന്തി വരുന്നത് നമുക്ക് കാണാൻ സാധിക്കും വളരെ സോഫ്റ്റ് ആയി മാവ് ഉണ്ടാക്കുകയും ചെയ്യാം. ആദ്യം തന്നെ നമ്മൾ ഉഴുന്നു വേണം അരച്ചെടുക്കേണ്ടത് നന്നായി അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതുപോലെ തന്നെ പച്ചരി അരച്ച് എടുക്കുക.
ശേഷം ഒന്നിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക ശേഷം അത് അടച്ചു വയ്ക്കുക. പാവം വളരെ പെട്ടന് തന്നെ പൊന്തി വരുന്നതായിരിക്കും നമ്മൾ സാധാരണ വെക്കുന്ന സമയത്തിന് മുൻപ് തന്നെ മാവ് നന്നായി പൊന്തി കിട്ടുന്നതാണ്. അതിനുശേഷം ഇഡലി ഉണ്ടാക്കുന്ന പാത്രം എടുക്കുക അതിലേക്ക് മാവ് ഒരുപാട് ഇളക്കാതെ ഓരോ ഭാഗത്ത് നിന്നുമായി തവികൊണ്ട് മാവ് ഇറക്കി ഒഴിക്കുക. എടുക്കുമ്പോൾ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും മാവ് വളരെ സോഫ്റ്റ് ആയി ഇരിക്കുന്നത് ശേഷം ആവിയിൽ വെച്ച് വേവിച്ചെടുക്കുക. ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : Grandmother tips