പലരും ഇടയ്ക്കിടെ നേരിടുന്ന ഒരു പ്രശ്നമായിരിക്കും ഗ്യാസിന്റെ. ഇതിനെ പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇത് ഗ്യാസിന്റെ പ്രോബ്ലത്തിന് മാത്രമല്ല കുടവയർ കുറയ്ക്കുന്നതിനും വളരെ ഉപകാരപ്രദമാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ ഒരു രണ്ട് ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് അര ടീസ്പൂൺ അയമോദകം ചേർക്കുക ശേഷം നന്നായി തിളപ്പിക്കേണ്ടതാണ്.
ശേഷം വെള്ളത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ പകർത്തി വയ്ക്കുക ഇത് ചെറിയ ചൂടോടുകൂടി കുടിക്കുന്നത് വളരെ നല്ലതാണ് ഏത് പ്രായത്തിലുള്ളവർക്കും ഇത് ധൈര്യമായി തന്നെ കുടിക്കാം ദിവസം നിങ്ങൾ കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ കുടിക്കുന്ന വെള്ളത്തിൽ കുറച്ച് അയമോദകം ഇട്ടു കൊടുക്കുന്നതും നല്ലതായിരിക്കും.
പ്രശ്നം കാണുന്ന സമയത്ത് ചെറിയ ചൂടോടുകൂടി ഈ വെള്ളം കുടിച്ചാൽ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ പ്രശ്നങ്ങൾ എല്ലാം മാറിയിരിക്കും അതുപോലെ ദിവസം വെള്ളം കുടിക്കുമ്പോൾ ഈ വെള്ളം കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും കുടിക്കുമ്പോൾ ചെറിയ ചൂടോടുകൂടി കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അടുത്തതായി കുടവയർ കുറയ്ക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ അയമോദകം അര ടീസ്പൂൺ ഉലുവ അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ കരിംജീരകം എന്നിവ എടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിക്കുക നന്നായി തിളച്ച് ഒരു ഗ്ലാസ് വെള്ളത്തിന്റെ ഭാഗമാകുമ്പോൾ ഒരു പാത്രത്തിലേക്ക് അരിച്ചു പകർത്തി വയ്ക്കുക. ശേഷം കുടിക്കുക ഇത് വളരെ ഉപകാരപ്രദമായിരിക്കും. Credit: prs kitchen