മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി ആർ കൃഷ്ണ. അവതാരകയായി മലയാളികൾക്ക് പരിചിതമായ പാർവതി, നടൻ ഫഹദ് ഫാസിൽ നായകനായി എത്തിയ ‘മാലിക്’ എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം കൂടിയാണ് പാർവതി ആർ കൃഷ്ണ. ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകർ ഉള്ള താരത്തിന്റെ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപോഴിതാ തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം ആരാധകരോട് പങ്കുവെക്കുകയാണ് പാർവതി.
തന്റെ കുഞ്ഞനുജത്തിയുടെ വിവാഹം ആണ് താരത്തിനെ ഇപ്പോൾ ഏറെ സന്തോഷിപ്പിക്കുന്നത്. വളരെ ആഘോഷപൂർവമാണ് പാർവതിയുടെ കുടുംബം വിവാഹം നടത്തിയത്. പാർവതിയുടെ ചിറ്റയുടെ മകളുടെ വിവാഹം ആണ് നടന്നത്. വധുവിന്റെ ഹൽദിയുടെ വിഡിയോകൾ അടക്കം പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പാർവതിയും, അനുജത്തി വൃന്ദയും തമ്മിൽ വളരെ നല്ല അടുപ്പമായിരുന്നു. അനിയത്തിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പാർവതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകർക് മുന്നിൽ പങ്കുവെച്ചു കഴിഞ്ഞു.
നിരവധി പേരാണ് വധുവരൻമാർക്ക് ആശംസകളുമായി എത്തിയത്. പാർവതിയെപ്പോലെ തന്നെ മലയാളികൾക്ക് പ്രിയപെട്ടവനാണ് മകൻ അവ്യുക്ക്. പാർവതിയെ പോലെ തന്നെ ആരാധകർ ഏറെയാണ് മകൻ അവ്യുകിനും. അച്ചുകുട്ടൻ എന്നാണ് കുഞ്ഞിനെ സോഷ്യൽ മീഡിയയിൽ സ്നേഹപൂർവം ആരാധകർ വിളിക്കുന്നത്. രമേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിലെ അഭിനയത്തിന് വളരെ വലിയ പ്രേക്ഷക പിന്തുണയാണ് പാർവതിക്ക് ലഭിച്ചിരുന്നത്. തന്റെ ആദ്യ സിനിമയുടെ വിശേഷങ്ങൾ താരം പങ്കുവെച്ചിരുന്നു.
ഫഹദ് ഫാസിലിനോടൊപ്പം ഉള്ള അഭിനയം താൻ ഒരിക്കലും മറക്കില്ല എന്നാണ് പാർവതി, സിനിമയുടെ റിലീസ് സമയത്ത് ആരാധകരോട് പറഞ്ഞത്. മോഡൽ ആയും, നടിയായും മലയാള ടെലിവിഷനിൽ നിറഞ്ഞു നിൽക്കുന്ന പാർവതി, പത്തനംതിട്ട സ്വദേശിയാണ്. സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേരാണ് പാർവതിയെ പിന്തുടരുന്നത്. രസകരമായ നിരവധി വീഡിയോകൾ ആണ് പാർവതി പങ്കുവെക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.
View this post on Instagram