Making Of Tasty Pazham Pori Recipe : നമ്മൾ എല്ലാവരും തന്നെ വീട്ടിൽപഴംപൊരി ഉണ്ടാക്കുന്നവർ ആയിരിക്കാം കൂടുതലായും പഴംപൊരി ഉണ്ടാക്കുന്ന സമയത്ത് ധാരാളം വെളിച്ചെണ്ണ ആവശ്യമായിവരും നന്നായി വെളിച്ചെണ്ണയിൽ മുക്കി പൊരിക്കുമ്പോൾ മാത്രമാണ് നല്ല രുചി പഴംപൊരി ഉണ്ടാക്കാൻ സാധിക്കുന്നത് എന്നാൽ ഇനി ഒട്ടും തന്നെ എണ്ണ ചിലവാകാതെ നമുക്ക് പഴംപൊരി ഉണ്ടാക്കാം സാധാരണ ഒരുപാട് എണ്ണ നമുക്ക് പഴംപൊരി ഉണ്ടാക്കുന്ന സമയത്ത് ആവശ്യമായിവരും.
എന്നാൽ ഇനി അതിന്റെ പ്രശ്നം ഉണ്ടാകുന്നില്ല. ഈ പഴംപൊരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക അതിലേക്ക് രണ്ട് ഏലക്കായ മൂന്ന് ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പ് രണ്ട് കപ്പ് മൈദ ഒരു ടീസ്പൂൺ അരിപ്പൊടി ഒരു ടീസ്പൂൺ തൈര് ഒരു നുള്ള് മഞ്ഞൾ പൊടി എന്നിവ ചേർത്ത് ആദ്യം നന്നായി അരച്ചെടുക്കുക .
ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ചോറ് ചേർക്കുക ശേഷം പഴംപൊരിയുടെ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു പിടി തേങ്ങ ചിരകിയത് ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ആവശ്യത്തിനു വെളിച്ചെണ്ണ ഒരു പാനിലേക്ക് ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായി വരുമ്പോൾ നീളത്തിൽ മീഡിയം കനത്തിൽ അരിഞ്ഞുവെച്ചിരിക്കുന്ന ഓരോ പഴവും എടുത്ത് തയ്യാറാക്കിയ മസാലയിലേക്ക് മുക്കി എണ്ണയിൽ ഇടുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിഞ്ഞ് പൊന്തിവന്നു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അപ്പോൾ തന്നെ നിങ്ങൾക്ക് കാണാം എന്ന ഒട്ടും തന്നെ പഴംപൊരിയിൽ നിന്ന് ഒലിച്ച് വരുകയില്ല. സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ പഴംപൊരി നമുക്ക് ഉണ്ടാക്കാൻ സാധിക്കും. Credit : sruthis kitchen