Making Of Tasty Inji Currry Recipe : വീട്ടിൽ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും വിഭവസമൃദ്ധമായ ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആളുകൾക്ക് കഴിക്കാൻ വേണ്ട ഭക്ഷണം തയ്യാറാക്കേണ്ട സാഹചര്യങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാൻ ആദ്യം തന്നെ നോക്കിയാൽ മതി ഗ്രാമം വാളൻപുളി കുറച്ച് ചൂട് വെള്ളം ഒഴിച്ച് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് 150 ഗ്രാം ശർക്കര ചേർക്കുക അതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി അലിയിച്ച് എടുക്കുക അടുത്തതായി അരക്കിലോ ഇഞ്ചി തൊലി കളഞ്ഞ് നന്നായി കഴുകി എടുക്കുക ശേഷം ചെറുതായി അരിഞ്ഞു എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു പിടി കറിവേപ്പിലയും മൂപ്പിച്ച് എടുക്കുക അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുക്കുക കുറച്ചു ഉപ്പും ചേർത്ത് നല്ലതുപോലെ മൂത്ത് വരുന്നതുവരെ വഴറ്റുക. ഇന്ത്യയുടെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് നാലുവറ്റൽ മുളക് ചേർക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു മിനിറ്റ് വഴറ്റുക .
ശേഷം പുളി വെള്ളം ഒഴിച്ചുകൊടുക്കുക. അതിലേക്ക് ഒരു കപ്പ് ചൂടുവെള്ളവും ശർക്കരപ്പാനിയും ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം നന്നായി തിളപ്പിക്കുക. ഇപ്പോഴുള്ള കറി പകുതി ആകുന്നത് വരെ തിളപ്പിക്കുക. അവസാനമായി അര ടീസ്പൂൺ ഉലുവപ്പൊടി അര ടീസ്പൂൺ കായപ്പൊടി ആവശ്യമെങ്കിൽ ഉപ്പ് എന്നിവ ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. Credit : sruthis kitchen