പ്രായപൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാം മുഖക്കുരു വരുന്നത് വളരെ സ്വാഭാവികമാണ്. കാലാവസ്ഥ മാറ്റങ്ങൾ കൊണ്ടും നമ്മൾ ഉപയോഗിക്കുന്ന പലതരത്തിലുള്ള ക്രീമുകൾ കൊണ്ടും മുഖക്കുരു ഉണ്ടായേക്കാം അല്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും മുഖക്കുരു ഉണ്ടായേക്കാം സാധാരണ മുഖക്കുരു വന്നാൽ അധികം വേദന എടുക്കാറില്ല എന്നാൽ ചില മുഖക്കുരു നമ്മളെ ഏറെ വേദനിപ്പിക്കുകയും ചെയ്യും അത്തരത്തിൽ വരുന്ന സമയത്ത് അതിനെ ഇല്ലാതാക്കുന്നതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റിയ കുറച്ചു കാര്യങ്ങളാണ് പറയാൻ പോകുന്നത് .
ദിവസവും നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ ചർമ്മം വളരെ ആരോഗ്യത്തോടെ ഇരിക്കുന്നത് ആയിരിക്കും കൂടാതെ മുഖക്കുരു പിന്നീട് നിങ്ങൾക്ക് വരുകയുമില്ല. ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം മുഖക്കുരു വരുന്ന സമയത്ത് ഒരിക്കലും അതിനെ പൊട്ടിച്ചു കളയാൻ പാടുള്ളതല്ല ഇങ്ങനെ ചെയ്യുകയാണെങ്കിൽ പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത് .
ഒന്ന് അണുബാധയും രണ്ട് തൊലിയിൽ അവശേഷിക്കുന്ന പാടുകളും ആണ്. പക്ഷേ മുഖക്കുരു ഉള്ളവർ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ആദ്യത്തെ കാര്യം വീര്യം കുറഞ്ഞ ക്ലൻസർ ഉപയോഗിക്കുക. രണ്ടാമത്തെ കാര്യം ചൂടും തണുപ്പും മാറിമാറി ഉപയോഗിക്കുക. ആ ഐസ് ക്യൂബുകൾ ഒരു തുണിയിലോ ചുറ്റിയതിനുശേഷം മുഖക്കുരു ഉള്ള ഭാഗത്ത് പിടിക്കുക.
ദിവസത്തിൽ ഒരു രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ മുഖക്കുരു ഉള്ള ഭാഗത്ത് ഇതേരീതിയിൽ ചൂട് വെക്കുന്നതും മുഖക്കുരു ചുങ്ങി പോകുന്നതിന് സഹായിക്കുന്നതായിരിക്കും. അടുത്ത കാര്യം ഏതെങ്കിലും ഡോക്ടറെ സമീപിച്ച് അതിനുവേണ്ട ഓയിൽമെന്റ് വാങ്ങുക മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഓയിൽ മെന്റ് തേക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health