Easy Egg Curry No Coconut : സാധാരണയായി നമ്മൾ കറികളിൽ കൊഴുപ്പ് ഉണ്ടാകുന്നതിനും നല്ല കുറുകിയ ചാറ് ലഭിക്കുന്നതിനുമായി തേങ്ങ ചേർക്കാറുണ്ട് അല്ലെങ്കിൽ തേങ്ങാപ്പാല് ചേർക്കാറുണ്ട് എന്നാൽ ഇതൊന്നുമില്ലാതെ തന്നെ നമുക്ക് വളരെ കുറുകിയ ചാറോടുകൂടിയ കറി ഉണ്ടാക്കാം. നല്ല ടേസ്റ്റി ആയിട്ടുള്ള കുറുകിയ മുട്ടക്കറി ഉണ്ടാക്കണമെങ്കിൽ എല്ലാവരും ഒരു പ്രാവശ്യം ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പ്ലാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഇട്ട് വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് രണ്ട് തക്കാളി ചെറുതായതും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക കുറച്ചു കറിവേപ്പിലയും ചേർത്തു കൊടുക്കുക തക്കാളി എല്ലാം ഉടഞ്ഞ പരുവം ആകുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് പകർത്തി നന്നായി അരച്ചെടുക്കുക വെള്ളം ചേർക്കാൻ പാടുള്ളതല്ല.
അടുത്തതായി ആവശ്യമുള്ള മുട്ട പുഴുങ്ങിയെടുത്തതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി കുറച്ച് ഉപ്പ് ചേർത്ത് മൂപ്പിച്ചതിനു ശേഷം പുഴുങ്ങിയ മുട്ട എല്ലാം അതിലേക്ക് ഇട്ട് നന്നായി റോസ്റ്റ് ചെയ്തെടുക്കുക ശേഷം പകർത്തി വയ്ക്കുക. അതുകഴിഞ്ഞ് മറ്റൊരു വെളിച്ചെണ്ണ ചൂടാക്കി ഒരു ടീസ്പൂൺ ചെറിയ ജീരകം ഒരു വായനയില ഒരു ഏലക്കായ ഒരു കറുവപ്പട്ട ചേർത്ത് ചൂടാക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് മൂപ്പിക്കുക.
കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു ഇളക്കി യോജിപ്പിച്ചതിനുശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് മിക്സ് ചെയ്യുക. അരപ്പ് നിറം മാറി വരുമ്പോൾ രണ്ട് പച്ചമുളകും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ തൈര് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക. ചെറുതായി ചൂടായി വരുമ്പോൾ പുഴുങ്ങിയ മുട്ടയും ചേർത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം കുറച്ച് മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. Credit : Fathimas curryworld