Making Of Tasty Kovakka Dry Fry : ചോറുണ്ണുമ്പോൾ അതിന്റെ കൂടെ കഴിക്കാൻ ഇതുപോലെ ഒരു ഗോവയ്ക്ക ഫ്രൈ ഉണ്ടെങ്കിൽ പിന്നെ വേറെന്തു വേണം നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും കോവയ്ക്കാൻ ഇതുപോലെ തയ്യാറാക്കി നോക്കൂ എല്ലാവർക്കും ഇത് വളരെയധികം ഇഷ്ടപ്പെടും ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി 300 ഗ്രാം കോവയ്ക്ക മട്ടത്തിൽ അരിഞ്ഞ് വയ്ക്കുക.
ഒരു പാത്രത്തിലേക്ക് 50 ഗ്രാം തേങ്ങാക്കൊത്ത് അല്ലെങ്കിൽ തേങ്ങ ചിരകിയത് ശേഷം 5 വറ്റൽ മുളക് ഏഴുമെ എന്നിവ ചേർത്ത് നന്നായി ചൂടാക്കുക എല്ലാം ഒരുങ്ങി വരുമ്പോൾ ഒരു ടീസ്പൂൺ ഉഴുന്നു ചേർക്കുക. ഒന്നും നല്ലതുപോലെ ചൂടായി വരുമ്പോൾ അതൊരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. അടുത്തതായി മറ്റൊരു അതിലേക്ക് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്ക അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക കോവയ്ക്ക നല്ലതുപോലെ പാകമായതിനുശേഷം അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് ഇട്ടുകൊടുക്കുക.
യോജിക്കുക കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. വീണ്ടും ഒരു 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കേണ്ടതാണ്. നല്ലതുപോലെ റോസ്റ്റ് ആയി വന്നതിനുശേഷം പകർത്തി വയ്ക്കാം. ഒരു തവണയെങ്കിലും കോവയ്ക്ക ഇതുപോലെ തയ്യാറാക്കി നോക്കൂ കഴിക്കാത്തവർ പോലും കഴിച്ചു പോകും. Credit : Shamees kitchen