ദിവസവും നമ്മൾ ഉണ്ടാക്കുന്ന കറികളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ചേർക്കാത്ത കറികൾ വളരെ കുറവ് തന്നെയാണ്. ഇത് കറിക്ക് നല്ല രുചി നൽകുന്നതിനോടൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് ഇത് ഉണ്ടാക്കുന്നത്. വെളുത്തുള്ളിയെ ഇത്രയധികം ഔഷധമാക്കി തീർക്കുന്നത് വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ ഒന്നുകൊണ്ടുതന്നെയാണ് .
200 അധികം ആസിഡുകളാൽ കവിഞ്ഞതാണ് വെളുത്തുള്ളി കൂടാതെ വിവിധതരത്തിലുള്ള സൾഫർ സംയുക്തങ്ങൾ എൻസൈമുകൾ എന്നിവയും വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു പല രോഗങ്ങൾക്കുള്ള പരിഹാരമായി മികച്ച ആന്റിഓക്സിഡന്റ് ആയി വെളുത്തുള്ളി ഉപയോഗിക്കാം. വെളുത്തുള്ളിയിൽ വൈറ്റമിൻ എ വൈറ്റമിൻ വൈറ്റമിൻ ബി എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു.
കൂടാതെ കാൽസ്യം മാംഗനീസ് ഫോസ്ഫറസ് സിംഗ് എന്നിവയും അടങ്ങിയിരിക്കുന്നു. നമ്മൾ ദിവസവും ഭക്ഷണത്തിന്റെ ഭാഗം ആകുകയാണ് വേണ്ടത്. ദിവസത്തിൽ ഒരു വെളുത്തുള്ളിയെങ്കിലും നമ്മൾ കഴിച്ചിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപായി വെളുത്തുള്ളി കഴിക്കുകയാണെങ്കിൽ നമ്മുടെ ഉദര ഭാഗത്തുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുകയും കുടവയർ പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യും.
അതോടൊപ്പം തന്നെ ശരീരഭാരം കൂടാതെ നോക്കുകയും അമിതഭാരം ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ദിവസം ഓരോ വെളുത്തുള്ളി കഴിക്കുക. അതോടൊപ്പം ശരീരത്തിലെ ദോഷകരമായിട്ടുള്ള ഡോഗ്സിനുകളെ പുറന്തള്ളുന്നതിനും ഇത് വളരെ ഉപകാരപ്രദമാണ്. കൂടാതെ കരളിന്റെ പ്രവർത്തനം കൃത്യമായ നടക്കുന്നതിനും ഇത് വളരെ ഉപകാരപ്രദമാണ് അമിതമായ കൊളസ്ട്രോളിന് ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. credit : beauty life with sabeena