Making Of Secret Tips Thair Sadam : രാവിലെ മുതൽ രാത്രി വരെ കഴിച്ചു കൊണ്ടിരിക്കാം. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് കൊടുക്കാൻ ഇത് വളരെ നല്ലൊരു ഭക്ഷണമായിരിക്കും അവരുടെ വയറും നിറയും ആരോഗ്യവും നല്ലതായിരിക്കും തൈരും ചോറും ചേർത്ത് തയ്യാറാക്കുന്ന ഈ സ്പെഷ്യൽ തൈര് സാദം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി നിങ്ങൾക്ക് എത്രയാണ് ചോറ് എടുക്കുന്നത് അത്രയും ചോറ് എടുക്കുക ശേഷം അതിലേക്ക് അധികം പുളിയില്ലാത്ത ഒരു കപ്പ് തൈര് ചേർക്കുക ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കിയ അതിലേക്ക് ഒന്നര ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് പൊട്ടിക്കുക .
അതിലേക്ക് അര ടീസ്പൂൺ ഉഴുന്ന് അര ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് നന്നായി ചൂടാക്കുക ശേഷം ഒരു ടീസ്പൂൺ ചെറിയ ജീരകം ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് കുറച്ചു പച്ചമുളക് രണ്ടു വറ്റൽ മുളക് പൊടി ആവശ്യത്തിന് കറിവേപ്പില ഒരു നുള്ള് കായപ്പൊടിയും എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം അത് നേരെ ചോറിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ വളരെ രുചികരമായതും ടേസ്റ്റി ആയതുമായ തൈര് സാദം ഇതാ റെഡി. നിങ്ങളും ഇത് തയ്യാറാക്കി നോക്കൂ കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടപ്പെടും. Credit : Shamees kitchen