തലയിൽ താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ. തലമുടി ആരോഗ്യത്തോടെ നോക്കുന്നതിനുള്ള അശ്രദ്ധ മൂലമാണ് പലപ്പോഴും തലയിൽ താരൻ ഉണ്ടായി വരുന്നത്. അതുപോലെ തന്നെ ഒരിക്കൽ തലയിൽ താരൻ വന്നാൽ പിന്നെ അത് പോകുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. അതുകൊണ്ട് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് താരം തലയിൽ വന്നു എന്ന് ഉറപ്പായാൽ ഉടനെ തന്നെ അതിനെ മാറ്റുന്നതിനുള്ള മാർഗങ്ങൾ നോക്കുക .
ഫലപ്രദമായ രീതിയിൽ അധികം പൈസ ചെലവില്ലാതെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. അതിനുവേണ്ടി നമുക്ക് ആവശ്യമുള്ളത് ഒരു സവാളയാണ് സവാള ഒരെണ്ണം എടുത്ത് രണ്ടായി മുറിച്ച് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് വളരെ കുറച്ച് മാത്രമേ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് അരിച്ച് എടുക്കുക.
ഇത് നിങ്ങൾക്ക് കൈകൊണ്ട് നേരിട്ട് തലയിൽ തേക്കാം അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്പ്രേ കുപ്പിയിൽ ആക്കിയതിനു ശേഷം സ്പ്രേ ചെയ്യാവുന്നതാണ് രാത്രി കിടക്കുന്നതിനു മുൻപായി തലയോട്ടിയിൽ ഇത് നല്ലതുപോലെ സ്പ്രേ ചെയ്തു കിടക്കുക. പിറ്റേദിവസം നോക്കുമ്പോഴേക്കും എല്ലാ താരനും തലയിൽ നിന്ന് പോയിരിക്കും.
പിറ്റേ ദിവസം രാവിലെ തലമുടി കഴുകാവുന്നതാണ് ഇത് നിങ്ങൾ ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം ചെയ്യുകയാണെങ്കിൽ വളരെയധികം ഉപകാരപ്രദമായിരിക്കും പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കാം മാത്രമല്ല ഇതിന്റെ മറ്റൊരു ഗുണം എന്ന് പറയുന്നത് തലമുടി നന്നായി വളരുന്നതിന് സഹായിക്കുന്നു അതുപോലെ തലമുടി കൊഴിയുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു. Credit : grandmother tips