Making Of Tasty Egg Pori : നിങ്ങളുടെ വീട്ടിൽ മുട്ടയുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് മുട്ട നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കാൻ മറക്കല്ലേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 5 മുട്ട പുഴുങ്ങിയെടുത്ത് വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ ഇഞ്ചി അരച്ച് എടുത്തത് ചേർത്ത് ചെറുതായി ചൂടായി വരുമ്പോൾ പകുതി സവാള വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാളയുടെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം പുഴുങ്ങിയെടുത്ത മുട്ട നട്ടു മുറിച്ചതിന് ശേഷം പാനിലേക്ക് കമഴ്ത്തി വെക്കുക. ശേഷം വളരെ ശ്രദ്ധിച്ച് മുട്ട ഇളക്കി മസാല എല്ലാം ചേർക്കുക. വളരെ പതിയെ വേണം ഇളക്കി യോജിപ്പിക്കേണ്ടത്. മീഡിയം തീയിൽ വെച്ച് ഈ മുട്ട മസാലയിൽ നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക.
വേണമെങ്കിൽ നിങ്ങൾക്ക് രണ്ട് മിനിറ്റ് അടച്ചു വയ്ക്കാവുന്നതാണ്. മുട്ടയിലേക്ക് മസാല എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കഴിഞ്ഞാൽ പകർത്തി വയ്ക്കാവുന്നതാണ് ഇത് നിങ്ങൾക്ക് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായിരിക്കും എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ. Credit : Shamees kitchen