മുട്ടയുണ്ടെങ്കിൽ ആരും കൊതിക്കും പലഹാരം. ഇത് ഒരെണ്ണം മതി വയറു നിറയാൻ. | Making Of Egg Potato EAsy Snack

Making Of Egg Potato EAsy Snack : മുട്ടയുണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ ഇത് വളരെ നല്ലതായിരിക്കും. ഇത് ഒരെണ്ണം മതി അവരുടെ വയറു നിറയാൻ. ഇതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം രണ്ട് സവാള ചേർത്ത് വഴറ്റുക വഴന്നു വരുമ്പോൾ അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം അതിലേക്ക് രണ്ട് ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടച്ച് എടുത്തത് ചേർത്തുകൊടുക്കുക അതോടൊപ്പം കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതും പകുതി നാരങ്ങാനീര് പിഴിഞ്ഞതും ആവശ്യത്തിന് ഉപ്പും രണ്ട് ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം പകർത്തി വയ്ക്കുക. അടുത്തായി മൂന്നു മുട്ട പുഴുങ്ങി എടുത്ത രണ്ടായി മുറിച്ച് വയ്ക്കുക .

അതുപോലെ മൂന്ന് ടീസ്പൂൺ അരിപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി ഒരു പാത്രത്തിൽ വയ്ക്കുക. തയ്യാറാക്കിയ മസാല ഉരുളയാക്കിയെടുത്ത് കയ്യിൽ പരത്തുക ശേഷം അതിന് നടുവിലായി പുഴുങ്ങിയെടുത്ത മുട്ട വെച്ച് പൊതിയുക. ശേഷം അരിപ്പൊടി മാവിൽ മുക്കിയെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാം. വളരെ രുചികരമായ ഈ പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *