Making Of Tasty Filling Wheat Breakfast : രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്ത് തയ്യാറാക്കണം എന്നാണോ വീട്ടമ്മമാർ ആലോചിക്കുന്നത് എന്നും ഒരേ പോലെയുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാൽ അതിൽ എന്താണ് രസം എന്നും നമുക്ക് വെറൈറ്റി ബ്രേക്ഫാസ്റ്റ് തയ്യാറാക്കുന്നതല്ലേ കുട്ടികൾക്കായാലും ഇഷ്ടപ്പെടുന്നത് എന്നാൽ ഇന്ന് ഒരു വെറൈറ്റി വിഭവം തയ്യാറാക്കിയാലോ ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക .
ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് അഞ്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്താൽ നല്ലതുപോലെ മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉള്ള ഉപ്പ് എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക .
ശേഷം അതിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഗ്രേവി ആക്കി എടുക്കുക ശേഷം പകർത്തി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക അതിനുശേഷം മാവിൽ നിന്നും മീഡിയം വലുപ്പത്തിൽ ഒരു ഉരുള ഉരുട്ടിയെടുത്ത കയ്യിൽ വെച്ച് നന്നായി പരത്തുക .
പരത്തിയതിനുശേഷം അതിന്റെ നടുവിലായി തയ്യാറാക്കിയ ഫില്ലിംഗ് വെച്ചുകൊടുത്താൽ പൊതിഞ്ഞെടുക്കുക ശേഷം കയ്യിൽ വെച്ച് പരത്തുക. എല്ലാം ഇതുപോലെ തയ്യാറാക്കുക അതിനുശേഷം ഇഡ്ഡലി പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി ആവി വരുമ്പോൾ തയ്യാറാക്കിയത് എല്ലാം ആവിയിൽ ഒരു 10 മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ തേച്ചു കൊടുക്കുക ശേഷം ആവിയിൽ വേവിച്ച ഗോതമ്പ് പലഹാരം എണ്ണയിൽ നല്ലതുപോലെ മൊരിയിച്ചെടുക്കുക. പകർത്തി വയ്ക്കാം ഇത് ഒരെണ്ണം മതി വയറു നിറയാൻ. Credit : Lillys natural tips