Making Of Tasty Vendakka Masala Gravy : ഉച്ചയ്ക്ക് ചോറിന്റെ കൂടെയും രാത്രി ഡിന്നറിനും ഒരുപോലെ കഴിക്കാൻ വളരെ രുചികരമായിട്ടുള്ള ഒരു മസാല കറി തയ്യാറാക്കാം വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഈ മസാലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മീഡിയം വലിപ്പത്തിൽ അരിഞ്ഞ് വെണ്ടയ്ക്ക ഇട്ട് നല്ലതുപോലെ വാട്ടിയെടുക്കുക .
നന്നായി വാടി വരുന്ന സമയത്ത് കുറച്ചു മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കൊടുക്കുക ശേഷം മറ്റൊരു പാത്രത്തിൽ പകർത്തി വയ്ക്കുക അതേ പാനിൽ കുറച്ചു കൂടി വെളിച്ചെണ്ണ ചേർത്ത് ഒരു ടീസ്പൂൺ ജീരകം രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
സവാളയുടെ നിറമെല്ലാം തന്നെ മാറി വരുന്ന സമയത്ത് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ 20 ആവശ്യമായ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പ്പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്ന സമയത്ത് അതിലേക്ക് അര കപ്പ് വെള്ളം ചേർത്തു കൊടുത്ത് നന്നായി അടച്ചുവച്ച് തിളപ്പിക്കുക. വെള്ളമെല്ലാം പറ്റി ഗ്രേവി പരുവം ആകുമ്പോൾ അതിലേക്ക് ഒരു കപ്പ് പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. തൈര് തിളച്ചു വരുമ്പോൾ അതിലേക്ക് വെണ്ടയ്ക്ക ചേർത്തു കൊടുക്കുക ശേഷം അഞ്ച് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. എണ്ണ എല്ലാം തെളിഞ്ഞു കുറുകി പാകമാകുമ്പോൾ പകർത്തി വയ്ക്കാം. Credit :Shamees kitchen