നമ്മളെല്ലാവരും തന്നെ വീട്ടിൽ മീൻ വറക്കുന്നവർ ആണല്ലോ. സാധാരണ വീട്ടിൽ മീൻ വറുത്തു കഴിഞ്ഞാൽ അതിന്റെ ഗന്ധം പരിസരങ്ങളിലേക്ക് എല്ലാം വ്യാപിക്കുകയും കുറേ ദൂരത്തേക്ക് പോവുകയും ചെയ്യും പലപ്പോഴും നമ്മൾക്ക് അതിന്റെ അനുഭവങ്ങൾ ഉണ്ടായിട്ടില്ലേ കുറെ ദൂരത്തു നിന്നും ഇതുപോലെ ആഹാരങ്ങളുടെ മണങ്ങൾ എല്ലാം വരാറുണ്ടായിരിക്കും.
ചിലതെല്ലാം തന്നെ നമുക്ക് വളരെ സന്തോഷം നൽകുന്നതാണെങ്കിൽ മറ്റുപലത് അസഹനീയമായിട്ടുള്ളത് ആയിരിക്കാം മീൻ വറക്കുന്ന സമയത്ത് പലപ്പോഴും ഇത്തരത്തിൽ മണം വരുമ്പോൾ അത് പലർക്കും ഇഷ്ടമായെന്ന് വരില്ല വീട്ടിലുള്ളവർക്ക് തന്നെ ചിലപ്പോൾ അത് ഇഷ്ടമായി എന്ന് വരില്ല ,
ഇത്തരത്തിലുള്ള സന്ദർഭങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടി നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഒരു മെഴുകുതിരി മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. ചെയ്യേണ്ടത് മീൻ വറക്കുന്ന സമയത്ത് മെഴുകുതിരി അതിന്റെ അടുത്തായി കത്തിച്ചു വയ്ക്കുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ പുറത്തുവരുന്ന ഗന്ധം മെഴുകുതിരി വലിച്ചെടുക്കുകയും മണം പുറത്തുവിടാതെ വിടുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്താൽ മീൻ വറക്കുന്നത് ആരും അറിയുകയുമില്ല. ആർക്കും ശല്യമില്ലാതെ ജോലികൾ ചെയ്യുകയും ചെയ്യാം. വീട്ടമ്മമാർ ഈ ടിപ്പ് ഒന്ന് പരീക്ഷിച്ചു നോക്കൂ. Credit : grandmother tips