Making Of Tasty Bajji : ചൂട് ചായ നല്ല സോഫ്റ്റ് ബജ്ജി തയ്യാറാക്കിയാലോ. ചായക്കടയിൽ നിന്നെല്ലാം കിട്ടുന്ന രീതിയിൽ വളരെ സോഫ്റ്റ് ആയതും എന്നാൽ നല്ല പൊന്തി വരുന്നതുമായ ക്രിസ്പി ആയിട്ടുള്ള ഈ ബജ്ജി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ പച്ചക്കായ എടുക്കുക ശേഷം അത് വളരെ കനം കുറഞ്ഞ രീതിയിൽ അറിഞ്ഞേ മാറ്റുക അതിനുശേഷം ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് കടലമാവ് എടുക്കുക ,
അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മാവിന്റെ പരുവത്തിൽ തയ്യാറാക്കുക.
ഒരുപാട് ലൂസ് അല്ലാത്ത എന്നാൽ ഒരുപാട് കട്ടിയും അല്ലാത്ത മാവ് വേണം തയ്യാറാക്കി എടുക്കുവാൻ അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക നന്നായി ചൂടായി വരുമ്പോൾ മീഡിയം ഫ്ലെയിമിൽ ആക്കി വയ്ക്കുക അതിനുശേഷം കായ ഓരോന്നായി എടുത്ത് തയ്യാറാക്കിയ മാവിൽ മുക്കി.
പൊതിഞ്ഞതിനുശേഷം എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ് എല്ലാ ബജിയും ഇതുപോലെ തയ്യാറാക്കി നോക്കുക. വളരെയധികം രുചികരമായതും ക്രിസ്പി ആയതുമായ എല്ലാവർക്കും ഇതുപോലെ തയ്യാറാക്കി നോക്കാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit:Shamees kitchen