നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾ നമ്മുടെ ഭാഗത്തെയും നിർഭാഗ്യത്തെയും സ്വാധീനിക്കുന്നു എന്നാണ് നമ്മുടെ ജോതിഷ വിശ്വാസപ്രകാരം പറയുന്നത് പ്രത്യേകിച്ചും നമ്മുടെ ശകുന ശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും എല്ലാം വ്യക്തമായി പറയുന്നുണ്ട്. നമ്മുടെ ചുറ്റുമുള്ള ഊർജ്ജമാണ് ഭാഗ്യത്തെയും നിർഭാഗ്യത്തെയും എല്ലാം ഒരു പരിധിവരെ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ ചുറ്റുമുള്ള വസ്തുക്കളെ പോസിറ്റീവ് എനർജികൾ നിറഞ്ഞതായിരിക്കണം എന്ന് പറയുന്നത്. നമ്മൾ ഓരോരുത്തരുടെയും സന്തതസഹചാരിയായി പറയാവുന്ന ഒന്നാണ് ചെരുപ്പുകൾ.
നമ്മൾ പലതരത്തിലുള്ള ചെരുപ്പുകൾ ആയിരിക്കും പല ആവശ്യങ്ങൾക്ക് ആയിട്ടും ഉപയോഗിക്കുന്നത്. ചെരുപ്പുകൾ ശനി ഗ്രഹവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത് എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ചെരുപ്പ് അടിക്കടി പൊട്ടുന്നുണ്ട് എങ്കിൽ ശനി ദോഷത്തിന് ലക്ഷണമായിട്ടാണ് പറയുന്നത്. പലരും പല വീടുകളിലും തെറ്റായി ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് ചെരുപ്പ് കൂട്ടിയിടുന്നത് ഒരു വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ ആദ്യം കാണുന്നത് തിരുമുൻപിൽ തന്നെ ചെരിപ്പ് കൂടിയിട്ടിരിക്കുന്നത് കാണാം. ഇത് വളരെയധികം ദോഷമാണ് ചെരിപ്പ് എവിടെ വെക്കണം എങ്ങനെ വയ്ക്കണം എന്നുള്ളതാണ് പറയാൻ പോകുന്നത്.
ചെരുപ്പുകൾ വയ്ക്കുന്നതിനെ വളരെ അനുയോജ്യമായിട്ടുള്ള സ്ഥാനം വീടിന്റെ പടിഞ്ഞാറ് വശമാണ്. ഓരോ വീടുകളും ഓരോ ദിശകളിൽ ആയിരിക്കും വീടുകൾ പണിയാറുള്ളത്. നിങ്ങളുടെ വീട് കിഴക്കോട്ട് ദർശനം ആയിട്ടാണ് പണിഞ്ഞിരിക്കുന്നത് നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന്റെ ഇടതുഭാഗത്താണ് ചെരുപ്പുകൾ വയ്ക്കേണ്ടത്. വാതിലിന് അഭിമുഖമായി വയ്ക്കാൻ പാടില്ല. അതുപോലെ ഒരു കാരണവശാലും വടക്ക് കിഴക്കേ മൂലയിൽ ചെരുപ്പുകൾ വയ്ക്കാൻ പാടുള്ളതല്ല. വടക്കോട്ട് ദർശനമായി വരുന്ന വീടുകളാണ് എങ്കിൽ പ്രധാന വാതിലിന്റെ വലതുഭാഗത്ത് ചെരുപ്പുകൾ വയ്ക്കേണ്ട കൃത്യമായ സ്ഥാനം.
അടുത്തത് അതേസമയം പടിഞ്ഞാറോട്ട് ദർശനമുള്ള വീടുകൾ ആണെങ്കിൽ വാതിലിന്റെ ഇടതുഭാഗത്താണ് ചെരുപ്പുകൾ വയ്ക്കേണ്ടത്. അതുപോലെ തെക്കോട്ട് ദർശനമായി വരുന്ന വീടുകളാണ് എങ്കിൽ വാതിലിന്റെ വലതുഭാഗത്ത് വയ്ക്കുന്നതായിരിക്കും ഏറ്റവും ഉത്തമം ആയിട്ടുള്ള സ്ഥാനം. അതുപോലെഒരിക്കലും ചെരിപ്പുകൾ തൂക്കിയിടുകയോ കുത്തി ചാരി വയ്ക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അതുപോലെ ചെരുപ്പുകൾ ഇട്ടുകൊണ്ട് കട്ടിൽ മേശ കസേരയുടെ മുകളിൽ എല്ലാം തന്നെ കയറിയിരിക്കാൻ പാടുള്ളതല്ല. നിങ്ങൾ ഓരോരുത്തരുടെയും വീടുകളിൽ ചെരുപ്പുകൾ ഏത് കാലത്താണ് വച്ചിരിക്കുന്നത് എന്ന് ഇനിയും പരിശോധിച്ചു നോക്കൂ. Credit : Infinite stories