Making Of Tasty Egg Masala Curry : വളരെയധികം ടേസ്റ്റി ആയിട്ടുള്ള മുട്ടക്കറി തയ്യാറാക്കാൻ അതിൽ ചേർക്കുന്ന മസാല വളരെ കൃത്യമായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ് അതുകൊണ്ടുതന്നെ മുട്ടക്കറി തയ്യാറാക്കുമ്പോൾ നിങ്ങൾ ഇതുപോലെ ഒരു മസാലയിലാണ് ഉണ്ടാക്കുന്നത് എങ്കിൽ അതിന്റെ രുചി ഒന്ന് വേറെ തന്നെയായിരിക്കും ഇനി മുട്ടക്കറി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കൂ. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക .
ശേഷം മൂന്ന് ഏലക്കായ ചേർത്ത് ചൂടാക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം കുറച്ചു ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക രണ്ട് പച്ചമുളകും ചേർത്തു കൊടുക്കുക ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക അടുത്തതായി രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക .
ശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് തക്കാളി നല്ലതുപോലെ വെന്തു വരുന്നത് വരെ ഇളക്കിക്കൊടുക്കുക അതേ സമയം ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് ടീസ്പൂൺ തേങ്ങ ചിരകിയത് കുറച്ച് കശുവണ്ടി പരിപ്പ്, അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ഇതാണ് മുട്ടക്കറി രുചി കൂട്ടാൻ ചേർക്കുന്ന സീക്രട്ട്. ശേഷം അത് പാനിലേക്ക് ഒഴിച്ചുകൊടുക്കുക അതോടൊപ്പം അര കപ്പ് വെള്ളം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില ചേർത്തു കൊടുക്കുക അതോടൊപ്പം 5 പുഴുങ്ങിയെടുത്ത മുട്ടയും ചേർത്തു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. കറി നന്നായി കുറുകി ഭാഗമായി വരുന്നതുവരെ തിളപ്പിക്കുക ശേഷം കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. Credit: Shamees kitchen