Kerala Style Easy Cooker Appam : കുക്കർ ഉപയോഗിച്ച് കൊണ്ട് വളരെ രുചികരമായിട്ടുള്ള കലത്തപ്പം നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാം ചെറിയ കുട്ടികൾക്കെല്ലാം തന്നെ വളരെയധികം ഇഷ്ടപെടും സ്കൂളിൽ വിട്ടു വരുമ്പോൾ നമുക്ക് തയ്യാറാക്കി കൊടുക്കാം. ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക ശേഷം രണ്ട് കപ്പ് വെള്ളം ചേർക്കുക അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക .
ശേഷം അഞ്ച് ഏലക്കായ ചേർക്കുക അര ടീസ്പൂൺ ജീരകം ചേർക്കുക ഇത് നല്ലതുപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് 200 ഗ്രാം ശർക്കര ചേർത്തു കൊടുക്കുക അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക ശർക്കര നന്നായി അലിഞ്ഞ് വന്നതിനുശേഷം ചൂടോടുകൂടി തന്നെ മാവിലേക്ക് ഒഴിച്ച് ഉടനെ തന്നെ നന്നായി ഇളക്കി കൊടുക്കുക ഇല്ലെങ്കിൽ പെട്ടെന്ന് കട്ട പിടിക്കുന്നതായിരിക്കും.
ശേഷമേ വേണ്ടന്നുള്ള ഉപ്പും ചേർത്ത് കൊടുക്കുക രണ്ടു നുള്ളിൽ ബേക്കിംഗ് സോഡയും ചേർക്കുക. അടുത്തതായി ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക ശേഷം കുറച്ചു തേങ്ങാ കുത്ത് അണ്ടിപ്പരിപ്പും മുന്തിരിയും അതുപോലെ കുറച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവയെല്ലാം ചേർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കി എടുക്കുക .
ശേഷം അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുക്കുക. ശേഷം വളരെ കുറഞ്ഞ തീയിൽ തന്നെ വയ്ക്കുക കുക്കർ അടച്ച് 7 മിനിറ്റ് വരെ നന്നായി വേവിക്കുക. കുക്കറിന്റെ വിസിൽ എടുത്തു മാറ്റുക. അതിനുശേഷം ചെറുതായി ആവി വന്ന് തുടങ്ങുമ്പോൾ ഓഫ് ചെയ്യുക ശേഷം 15 മിനിറ്റ് കഴിഞ്ഞ് കുക്കർ തുറക്കുക അപ്പോഴേക്കും അത് നല്ലതുപോലെ ചൂട് എല്ലാം മാറിയിരിക്കും ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്തു കഴിക്കാം. Credit : Shamees kitchen